September 7, 2026

വയനാട് മുസ്ലിം യത്തീംഖാനയുടെ സംഭാവന നിസ്തുലം: പി.കെ. അബൂബക്കർ

0
IMG_20260907_105527
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വയനാടിന്റെ മത, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിൽ നിസ്തുലമായ സംഭാവനയാണ് വയനാട് മുസ്ലിം യത്തീംഖാന നിർവഹിക്കുന്നതെന്ന് ഡബ്ല്യു.എം.ഒ. വൈസ് പ്രസിഡന്റ് പി.കെ. അബൂബക്കർ പ്രസ്താവിച്ചു. ഡബ്ല്യു.എം.ഒ. വെള്ളമുണ്ട പഞ്ചായത്ത് വെൽഫെയർ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വയനാട് മുസ്ലിം ഓർഫനേജിന്റെ പ്രവർത്തനങ്ങൾ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബറിൽ നടക്കുന്ന കുടുംബ സന്ദർശനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് അത്തിലൻ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഉസ്മാൻ പള്ളിയാൽ സ്വാഗതം ആശംസിച്ചു. അഹമ്മദ് മാസ്റ്റർ, സി.കെ. മായൻ, പി.എ. ഗഫൂർ, സി. മമ്മുഹാജി, കെ.എം. അബ്ദുള്ള ഹാജി, ടി. നാസർ, മുരുട മൂസ്സഹാജി, റഷീദ് മൗലവി തുടങ്ങിയവർ സംസാരിച്ചു.

 

യോഗത്തിൽ പുതിയ ഭാരവാഹികളായി അത്തിലൻ ഇബ്രാഹിം ഹാജി (പ്രസിഡന്റ്), ഉസ്മാൻ പള്ളിയാൽ (ജനറൽ സെക്രട്ടറി), കെ.എം. അബ്ദുള്ള ഹാജി (ട്രഷറർ), എം. മൂസ്സ ഹാജി, ആലുവ മമ്മൂട്ടി, ടി. നാസർ, പി.ഒ. പോക്കർ (വൈസ് പ്രസിഡന്റുമാർ), ആലമ്പാടി റഫീഖ്, റഷീദ് മൗലവി, വി. ബഷീർ, പി. ഉസ്മാൻ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. ആലമ്പാടി റഫീഖ് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news