കേരളം ഇരുണ്ട കാലഘട്ടത്തിലേക്ക്; കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐയുടെ ചൂട്ട് മാർച്ച്
മാനന്തവാടി: കേരളം ഇരുണ്ട കാലഘട്ടത്തിലേക്ക് അപ്രാഖ്യാപിത പവർക്കെട്ടിനെതിരെ ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് ചൂട്ട് മാർച്ച് നടത്തി. മാർച്ച് ബ്ലോക്ക് സെക്രട്ടറി വി ബി ബബീഷ് ഉദ്ഘാടനം ചെയ്തു. പി ഹരീഷ് അധ്യക്ഷനായി. സെബാസ്റ്റ്യൻ, എൽദോ, ആദർശ് എന്നിവർ സംസാരിച്ചു. നിരഞ്ജന അജയകുമാർ സ്വാഗതവും ശരണ്യ ശ്രീജിത്ത് നന്ദിയും പറഞ്ഞു.





Leave a Reply