September 13, 2026

എകെഎസ്ടിയു–ജനയുഗം സഹപാഠി അറിവുത്സവം: വയനാട് ജില്ലാ മത്സരം സെപ്റ്റംബർ 27-ന്

0
IMG_20260913_094433
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എകെഎസ്ടിയു അധ്യാപക സംഘടനയും ജനയുഗം ദിനപത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന എകെഎസ്ടിയു–ജനയുഗം സഹപാഠി അറിവുത്സവം പ്രശ്നോത്തരിയുടെ വയനാട് ജില്ലയിലെ ഉപജില്ലാതല മത്സരങ്ങൾ സമാപിച്ചു. അറിവുത്സവം സീസൺ 9 ജില്ലാതല മത്സരം 2026 സെപ്റ്റംബർ 27-ന് മുണ്ടേരി ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റയിൽ വെച്ച് നടക്കും. വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ മൂന്ന് ഉപജില്ലകളിൽ നിന്നായി എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി/വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ പ്രതിഭകളാണ് ജില്ലാതല മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.

 

ഉപജില്ലാതല ഉദ്ഘാടന ചടങ്ങുകളിൽ വൈത്തിരിയിൽ കൽപ്പറ്റ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ സ. സൗമ്യ എസും, സുൽത്താൻ ബത്തേരിയിൽ സെന്റ് മേരീസ് കോളേജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഉഷ ടീച്ചറും, മാനന്തവാടിയിൽ ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. എ. പ്രേംജിത്തും ഉദ്ഘാടനം നിർവഹിച്ചു. മത്സരങ്ങൾക്ക് വൈത്തിരിയിൽ ശ്രീജിത്ത് വാകേരി, ഷാനവാസ് ഖാൻ, മാഗ്ദലീൻ, അനുമോൾ, റീത്തു പരമേശ്വരൻ, ആതിര എന്നിവരും സുൽത്താൻ ബത്തേരിയിൽ എൻ. വി. കരുണാകരൻ, ബിനിത ടി., ശ്രീദേവി, ശരണ്യ ടി. വി., മിറോഷ് കുമാർ, ജനനിത്യൻ, പ്രശാന്തൻ എന്നിവരും മാനന്തവാടിയിൽ ജിത്തുരാജ് സി. പി., സുധാ പ്രേംജിത്ത്, സുനിൽ അഗസ്റ്റിൻ, സുമിൻ രാജ് എം. എസ്. എന്നിവരും നേതൃത്വം നൽകി.

 

ഉപജില്ലാതല മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിൽ വിജയികളായവർ:

 

സുൽത്താൻ ബത്തേരി ഉപജില്ലയിൽ എൽ.പി. വിഭാഗത്തിൽ മുഹമ്മദ് അയാൻ ഇ. കെ. (ജി.എൽ.പി.എസ്. മാണ്ടാട്), റമീൻ സയാൻ അഹമ്മദ് (ജി.എച്ച്.എസ്.എസ്. കാക്കവയൽ), മുഹമ്മദ് ഫഹീം (ജി.എച്ച്.എസ്. കുപ്പാടി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യു.പി. വിഭാഗത്തിൽ രമിൻ റിസ്‌വി (ജി.എച്ച്.എസ്. ബീനാച്ചി – ഒന്നാം സ്ഥാനം), ജീസ് ഇവാൻ സെബാസ്റ്റ്യൻ (എ.യു.പി.എസ്. വരദൂർ – രണ്ടാം സ്ഥാനം), ആൻറിയ സി. ബിജോയ് (എ.യു.പി.എസ്. വാഴവറ്റ – മൂന്നാം സ്ഥാനം) എന്നിവരും, ഹൈസ്കൂൾ വിഭാഗത്തിൽ ദേവകൃഷ്ണ (നിർമല HS കമ്പനിഗിരി – ഒന്നാം സ്ഥാനം), അഭിനവ് കൃഷ്ണ (സർവജന വി.എച്ച്.എസ്.എസ്. സുൽത്താൻ ബത്തേരി – രണ്ടാം സ്ഥാനം), നിവേദിത സുനിൽ (ജി.എച്ച്.എസ്.എസ്. മീനങ്ങാടി – മൂന്നാം സ്ഥാനം) എന്നിവരും വിജയികളായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിദ ഫസൽ, ബേസിൽ ജെസ്വിൻ ജോൺ (ഇരുവരും സെന്റ് മേരീസ് കോളേജ് എച്ച്.എസ്.എസ്. സുൽത്താൻ ബത്തേരി) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും അധർവ് എം. ജെ. (ജി.എച്ച്.എസ്.എസ്. കോളേരി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 

വൈത്തിരി ഉപജില്ലയിൽ എൽ.പി. വിഭാഗത്തിൽ അമേലിയ പി. കെ. (എസ്.ഡി.എം. എൽ.പി. സ്കൂൾ കൽപ്പറ്റ), എറിക് അന്തോണി ഡിസൂസ (സെന്റ് ജോസഫ് സ്കൂൾ മേപ്പാടി), മുഹമ്മദ് അയാൻ (ജി.എച്ച്.എസ്.എസ്. കോട്ടത്തറ) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. യു.പി. വിഭാഗത്തിൽ മുഹമ്മദ് അമീൻ ഷാ (സെന്റ് തോമസ് എച്ച്.എസ്.എസ്. നടവയൽ), ഇസാൻ അഹമ്മദ് (ജി.യു.പി.എസ്. പിണങ്ങോട്), ഇവാന പി. കെ. (എസ്.കെ.എം.ജെ. എച്ച്.എസ്.എസ്. കൽപ്പറ്റ) എന്നിവരും, ഹൈസ്കൂൾ വിഭാഗത്തിൽ ഹാദിയ നൗറിൻ കെ. എസ്. (സെന്റ് തോമസ് എച്ച്.എസ്.എസ്. നടവയൽ), ദീപ്തി ശ്രയ, അദ്വൈത് ലതീഷ് (ഇരുവരും എസ്.കെ.എം.ജെ. എച്ച്.എസ്.എസ്. കൽപ്പറ്റ) എന്നിവരും വിജയികളായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഷിയാ സുബൈർ (സി.എം.എസ്. എച്ച്.എസ്.എസ്. അരപ്പറ്റ – ഒന്നാം സ്ഥാനം), കൃഷ്ണേന്ദു എം. എസ്. (എസ്.കെ.എം.ജെ. എച്ച്.എസ്.എസ്. കൽപ്പറ്റ – രണ്ടാം സ്ഥാനം), ഗിരീഷ്മ കെ. (ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റ – മൂന്നാം സ്ഥാനം) എന്നിവരും വിജയം കൊയ്തു.

 

മാനന്തവാടി ഉപജില്ലയിൽ എൽ.പി. വിഭാഗത്തിൽ മുഹമ്മദ് റിസാൻ സി. എസ്. (ജി.എച്ച്.എസ്. വാരാമ്പറ്റ), അമേയ ആരോഫ് (ജി.യു.പി. സ്കൂൾ മാനന്തവാടി) എന്നിവരും, യു.പി. വിഭാഗത്തിൽ അനയ് കൃഷ്ണ ഇ. എ. (സെന്റ് ജോസഫ്സ് യു.പി.എസ്. കല്ലോടി), ശ്രീദേവ് അമ്പാടി (സർവോദയ എച്ച്.എസ്.എസ്. എച്ചോം) എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ദിൽനാഥ് ജെ. (എം.ടി.ഡി.എം. എച്ച്.എസ്.എസ്. തൊണ്ടർനാട് – ഒന്നാം സ്ഥാനം), അന്ന അലൈന എസ്. ആർ. (ജി.എച്ച്.എസ്. വാരാമ്പറ്റ – രണ്ടാം സ്ഥാനം) എന്നിവരും, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫർസാന പർവിൻ കെ., അരവിന്ദ് സി. എസ്. (ഇരുവരും ജി.എച്ച്.എസ്.എസ്. പനമരം) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും നേടി ജില്ലാതല മത്സരത്തിലേക്ക് അർഹത നേടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *