September 17, 2026

എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് മുത്തങ്ങയിൽ പിടിയിൽ

0
IMG_20260917_165241
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവിനെ ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി. താമരശ്ശേരി രാരോത്ത് അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന കർണാടക ആർ.ടി.സി. ബസിൽ നടത്തിയ പരിശോധനയിൽ പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പാന്റിന്റെ പോക്കറ്റിൽ കൂൾ ലിപ് പാക്കറ്റിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്ന 7.35 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വി.വി. അജീഷ്, എ.എസ്.ഐ. പി.കെ. സുമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി. അഭിലാഷ്, സിവിൽ പോലീസ് ഓഫീസർ സിജോ ജോസ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡുമാണ് പരിശോധന നടത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *