സ്മാർട്ട്ഹോം പദ്ധതിക്ക് തുടക്കമായി
കൽപ്പറ്റ: സർവ്വീസ് സഹകരണ ബാങ്കും കൽപ്പറ്റ നഗരസഭ സിഡിഎസും ചേർന്നുള്ള സ്മാർട്ട് ഹോം വായ്പ പദ്ധതിക്ക് തുടക്കമായി. വാർഡ് കൗൺസിലർ ഷബാന പദ്ധതി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ശുപാർശ പ്രകാരം, കുടുംബശ്രീ അംഗങ്ങൾക്ക് മിതമായ വിലയ്ക്ക് വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് ചുരുങ്ങിയ പലിശനിരക്കിൽ ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കും.
നെടുങ്ങോട് അംഗൺവാടിക്കുമുമ്പിൽ നടന്ന ചടങ്ങിൽ വി എം റഷീദ് അധ്യക്ഷനായി. ബാങ്ക് പ്രസിഡണ്ട് ഇ കെ ബിജുജൻ പദ്ധതി വിശദീകരണം നടത്തി. നഗരസഭാ സിഡിഎസ് ചെയർപേഴ്സൺ സഫിയ അസീസ്, നഗരസഭ മുൻ ചെയർപേഴ്സൺ പി ആർ നിർമ്മല, ഷെറീന, സുരേഷ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എം പി സജോൺ സ്വാഗതവും ഭരണസമിതി അംഗം എം ടി ഫിലിപ്പ് നന്ദിയും പറഞ്ഞു.





Leave a Reply