September 23, 2026

കിഡ്‌സ് ഫെസ്റ്റ് ’26 ലോഗോ പ്രകാശനം ചെയ്തു

0
WhatsApp Image 2026-09-23 at 6.52.49 PM
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: വി കെയർ അൽ ബിർറ് സ്കൂൾ സംഘടിപ്പിക്കുന്ന വൈബ്സ് കലാരവം ‘കിഡ്‌സ് ഫെസ്റ്റ് ’26’ന്റെ ലോഗോ പ്രകാശനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ, സ്കൂൾ ചെയർമാൻ കെ. സി. ആലി ഹാജിക്ക് നൽകി ലോഗോ പ്രകാശനം നിർവഹിച്ചു. കുട്ടികളുടെ മാനസിക, കായിക, സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘തുമ്പികൾ തുള്ളിച്ചാടുന്നു’ എന്ന പ്രമേയത്തിൽ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഈ ആശയം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഫെസ്റ്റിന്റെ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 26ന് നടക്കുന്ന ‘അത്‌ലറ്റിക് ഫെസ്റ്റ്’ ദേശീയ അസിസ്റ്റന്റ് റഫറി സൽമാനുൽ ഫാരിസ് വെള്ളമുണ്ട ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ പ്രവർത്തകനും കായിക പ്രചാരകനുമായ ഇബ്രാഹിം മാസ്റ്റർ വിശിഷ്ടാതിഥിയാകും.

ഒക്ടോബർ 1ന് നടക്കുന്ന ‘ആർട്ട് വേവ്’ കലാമേള വെള്ളമുണ്ട സർക്കിൾ ഇൻസ്പെക്ടർ എൻ. അജീഷ് കുമാർ ഉദ്ഘാടനം ചെയ്യും. അൽ ബിർറ് സ്കൂൾ ജില്ലാ കോ-ഓർഡിനേറ്റർ പി. സി. ഉമർ മൗലവി മുഖ്യാതിഥിയാകും. പരിപാടികളിൽ കെ. സി. ആലി ഹാജി അധ്യക്ഷത വഹിക്കും.

ലോഗോ പ്രകാശന ചടങ്ങിൽ കൺവീനർ ഇബ്രാഹിം മൗലവി, കോ-ഓർഡിനേറ്റർ മുഹമ്മദ് റഹ്‌മാനി, പഞ്ചായത്ത് മെമ്പർ നാസർ സാവാൻ, മഹല്ല് കമ്മിറ്റി പ്രതിനിധി അബ്ദുള്ള ചാലിയാടൻ, എസ്.വൈ.എസ്. സെക്രട്ടറി സി. എച്ച്. ഹമീദ്, എസ്.കെ.എസ്.എസ്.എഫ്. സെക്രട്ടറി സിയാദ് മന്ദൻകണ്ടി തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *