മാനന്തവാടി-നെടുമ്പോയിൽ റോഡിൽ മരം കടപ്പുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു
പേര്യ: മാനന്തവാടി-നെടുമ്പോയിൽ റോഡിൽ പേര്യ ചന്ദനതൊടിന് സമീപം ഇന്ന് ഉച്ചയോടെ വൻ മരം കടപ്പുഴകി വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മാനന്തവാടി അഗ്നിരക്ഷാസേന, സിവിൽ ഡിഫെൻസ് അംഗങ്ങൾ, ഫോറസ്റ്റ് ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെ മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മാനന്തവാടി ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം.എസ്. സുജിത്, കെ. രാജേഷ്, മനു ആഗസ്റ്റിൻ, ബിനീഷ് ബേബി, ആദർശ് ജോസഫ്, സിവിൽ ഡിഫെൻസ് അംഗങ്ങളായ ഇബ്രാഹിം പേര്യ, അബ്ബാസ് എന്നിവർ ചേർന്നാണ് മരം മുറിച്ചു മാറ്റിയത്.





Leave a Reply