September 27, 2026

മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും

0
WhatsApp Image 2026-09-25 at 5.45.14 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും. പുൽപള്ളി, മണൽവയൽ, തെക്കേക്കര വീട്ടിൽ ശിവദാസൻ (69)നെയാണ് കല്‍പ്പറ്റ അഡീ. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി(1) ജഡ്ജ് പി. സെയ്തലവി ജീവപര്യന്തം തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലുണ്ടായ വഴക്കിനെതുടർന്ന് ശിവദാസൻ മകനായ അമലി(22)നെ റൂമിൽ കയറി കോടാലി കൊണ്ട് തലക്കടിക്കുകയായിരുന്നു. ഈ കേസിൽ 35 ഓളം സാക്ഷികളെ വിസ്തരിക്കുകയും 65 ഓളം രേഖകൾ തെളിവായി നൽകുകയും ചെയ്തിട്ടുണ്ട്. അന്നത്തെ പുൽപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന അനന്തകൃഷ്ണനാണ് കേസിൽ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *