September 26, 2026

കുരുമുളക് കർഷകരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

0
WhatsApp Image 2026-09-25 at 11.25.43 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കുരുമുളക് കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികൾ നേരിട്ട് കേട്ടറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി. മുള്ളൻകൊല്ലിയിൽ വെച്ചാണ് കർഷകരുടെ പ്രതിനിധികൾ പ്രിയങ്ക ഗാന്ധി എം. പിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗുണനിലവാരമുള്ള കുരുമുളക് കൊടി ലഭിക്കാത്തത്തതും കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന വരൾച്ചയും, മതിയായ ഇറിഗേഷൻ സംവിധാനം ഇല്ലാത്തതും, പത്ത് വർഷത്തോളമായി കുരുമുളകിന് വില കൂടാത്തതും കർഷകർക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതായി കർഷകർ പരാതിപ്പെട്ടു.

ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ., കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *