September 29, 2026

പ്രവാസി കോൺഗ്രസ് മേപ്പാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

0
IMG_20260928_111812
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: പ്രവാസി കോൺഗ്രസ്‌ മേപ്പാടി മണ്ഡലം കൺവെൻഷൻ ഫാരിസ് ടവറിൽ വെച്ച് നടന്നു. പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ ചെമ്പോത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ കല്പറ്റ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ മുഖ്യപ്രഭാഷണം നടത്തി. നോർക്ക കെയർ ഇൻഷുറൻസ്, ക്ഷേമനിധി, ചികിത്സാ സഹായം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു പ്രധാന പ്രസംഗം. മേപ്പാടി പഞ്ചായത്ത്‌ യു.ഡി.എഫ്. കൺവീനർ ഒ. ഭാസ്ക്കരൻ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോൺ മാതാ, ടി. എ. മുഹമ്മദ്, എൻ. മജീദ്, ഹുസൈൻ ചെമ്പോത്തറ, സൈദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഷാജഹാൻ കോട്ടയിൽ സ്വാഗതവും കലാം നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *