September 29, 2026

വെള്ളമുണ്ടയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG_20260929_161154
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് വെള്ളമുണ്ട ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയും ആയുഷ്ഗ്രാമം പദ്ധതിയും സംയുക്തമായി കള്ളംവെട്ടി സാംസ്കാരിക നിലയത്തിൽ വെച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും ലഘുലേഖ പ്രകാശനവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതിക എം. നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സൗദ കൊടുവേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ശ്രുതി എസ്. എസ്. സ്വാഗതം ആശംസിച്ച ചടങ്ങിൽ ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് ആയുർവേദ ദിന സന്ദേശവും ബോധവൽക്കരണ ക്ലാസും നയിച്ചു. തുടർന്ന് യോഗ ഇൻസ്ട്രക്ടർ ഡോ. റൈസ കെ. എസ്. യോഗ പരിശീലനത്തിന് നേതൃത്വം നൽകി. അങ്കണവാടി വർക്കർ ശാന്ത ആശംസകൾ അർപ്പിച്ചു സംസാരിച്ച ചടങ്ങിൽ ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി ഫാർമസിസ്റ്റ് അർഷലി ശ്രീധർ കൃതജ്ഞത രേഖപ്പെടുത്തി. മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ ഫസീല സി. എം, പാർട്ട് ടൈം സ്വീപ്പർ ഷാജൻ, ആശവർക്കർമാരായ സീത സജീവൻ, പ്രേമലത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ രക്തപരിശോധനയും മരുന്നുകളും വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *