September 29, 2026

കുടുംബശ്രീ; പ്രൊഡ്യൂസർ ഗ്രൂപ്പിന് ഉപകരണങ്ങൾ വിതരണം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ മേഖലയിലെ പ്രൊഡ്യൂസർ ഗ്രൂപ്പുകൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. വൈത്തിരി സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മത്സ്യക്കൂട്ടായ്മ പ്രൊഡ്യൂസർ ഗ്രൂപ്പിനുള്ള ഉപകരണ വിതരണം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജൻ ഉദ്ഘാടനം ചെയ്തു. മോട്ടർ, വലകൾ, മത്സ്യ ബന്ധന വലകൾ, തൂക്ക് മെഷീൻ ഉപകരണങ്ങളാണ് നൽകിയത്. 50,000 രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

കർഷകരുടെ ഉതപപ്പന്നങ്ങളുടെ പ്രാഥമിക സംഭരണം, മൂല്യവർദ്ധനവിന് ആവശ്യമായ വിവിധ പിന്തുണ, പ്രോത്സാഹനം എന്നിവ പ്രൊഡ്യൂസർ ഗ്രൂപ്പുകളിലൂടെ ഉറപ്പാക്കുന്നുണ്ട്. എസ് സി/ എസ് ടി കോർപറേഷൻ ഗുണഭോക്താക്കൾക്ക് നൽകുന്ന 1,31,60,000 രൂപയുടെ ബൾക്ക് ലോൺ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. സംരംഭങ്ങൾക്കുള്ള റിവോൾവിങ് ഫണ്ട്, ഹരിതകർമസേന അംഗങ്ങൾക്ക് ഇൻഷുറൻസ് പോളിസി കാർഡ്, സി ഐ എഫ് ലോൺ എന്നിവയുടെ വിതരണവും നടന്നു. വൈത്തിരി സിഡിഎസ് ചെയർപേഴ്‌സൺ ഉഷ ജ്യോതിദാസ് അധ്യക്ഷയായ പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ പി ജയചന്ദ്രൻ, വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങൾ, സിഡിഎസ് മെമ്പർ സെക്രട്ടറി ഷോബിൻ, എസ്.സി, എസ്.ടി ജില്ലാ ഓഫീസർ ജെറിൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി.കെ സുഹൈൽ, അശ്വത്, അർഷക് സുൽത്താൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *