October 4, 2026

ദേശീയ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ്: കേരളത്തിനായി ഇരട്ട സ്വർണം നേടി മൈസ ബക്കർ

0
IMG_20261003_094612
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഒഡീഷയിൽ നടന്ന ദേശീയ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേടി വയനാട്ടുകാരിയായ മൈസ ബക്കർ ചരിത്രനേട്ടം കുറിച്ചു. ക്രോസ് കൺട്രി ടൈം ട്രയൽ, ക്രോസ് കൺട്രി ഒളിമ്പിക് മാസ് സ്റ്റാർട്ട് ഇനങ്ങളിലാണ് മൈസ സ്വർണം കരസ്ഥമാക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് വയനാട്ടിൽ നിന്നുള്ള ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത്. ആദ്യദിനം നടന്ന ക്രോസ് കൺട്രി ടൈം ട്രയലിൽ രണ്ടാം സ്ഥാനത്തുള്ള കർണാടകയുടെ കുമാരി പ്രിയങ്ക ലമനിയേക്കാൾ മൂന്ന് മിനിറ്റ് പത്ത് സെക്കൻ്റ് ലീഡിലും, രണ്ടാം ദിനത്തിലെ ക്രോസ് കൺട്രി ഒളിമ്പിക് മാസ് സ്റ്റാർട്ടിൽ തമിഴ്‌നാടിൻ്റെ ആർ. ശ്രുതികയേക്കാൾ നാല് മിനിറ്റ് ലീഡിലുമാണ് മൈസ സുവർണനേട്ടം കൊയ്തത്.

 

കഴിഞ്ഞ വർഷം ഹരിയാനയിൽ നടന്ന ദേശീയ മത്സരത്തിൽ ഈ രണ്ട് ഇനങ്ങളിലും വെള്ളി മെഡൽ നേടിയിരുന്ന മൈസ, തൊടുപുഴയിൽ നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിങ്, കാസർകോട് നടന്ന റോഡ് സൈക്ലിങ്, സുൽത്താൻ ബത്തേരിയിൽ നടന്ന സംസ്ഥാന സൈക്കിൾ പോളോ എന്നിവയിലും ഒന്നാം സ്ഥാനം നേടിയിരുന്നു. സൈക്ലിങ് അസോസിയേഷനും ഗ്രാമിക കുടമംഗലവും സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ സമ്മർ കോച്ചിങ് ക്യാമ്പിലൂടെ കടന്നുവന്ന ഈ താരം കോച്ച് ഫിറോസ് അഹമ്മദിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. കൽപറ്റ ഡി പോൾ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ മൈസ, ഡബ്ല്യൂ ഒ എച് എസ് എസ്   പിണങ്ങോടിലെ കായിക അധ്യാപകൻ എൻ.സി. സാജിദിന്റെയും സുൽത്താൻ ബത്തേരി ആശ്ന ചൂര്യന്റെയും മകളും, പഴയകാല കായികപ്രതിഭ പരേതനായ എൻ.സി. ബക്കർ മാസ്റ്ററുടെയും ചൂര്യൻ അബ്ദുൽ നാസറിൻ്റെയും പേരക്കുട്ടിയുമാണ്. മറ്റുള്ളവർ സൈക്കിൾ ചവിട്ടുന്നത് കൗതുകത്തോടെ നോക്കിനിന്ന ബാല്യത്തിൽ നിന്ന് കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കിയാണ് മൈസ ഈ വലിയ നേട്ടത്തിൽ എത്തിച്ചേർന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *