വയനാട് ടൗൺഷിപ്പ് പുനരധിവാസത്തിന്റെ കേരള മോഡൽ: കെആർഡിഎസ്എ
കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ ബൈപ്പാസ് റോഡിൽ നിർമിച്ച വയനാട് ടൗൺഷിപ്പ് മുൻ ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെആർഡിഎസ്എ) അഭിപ്രായപ്പെട്ടു. ടൗൺഷിപ്പിന്റെ നിർമാണം പൂർത്തിയാക്കി ദുരിതബാധിതരുടെ പുനരധിവാസം അടിയന്തരമായി പൂർത്തിയാക്കാൻ സർക്കാർ തുടർനടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പുത്തൂർവയലിലെ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ നടന്ന പഠനക്യാമ്പിന്റെ ഭാഗമായി ‘അതിജീവിതർക്കൊപ്പം അഭിമാനത്തോടെ’ എന്ന പേരിൽ ക്യാമ്പ് അംഗങ്ങൾ കൽപ്പറ്റയിലെ ചൂരൽമല പുനരധിവാസ ടൗൺഷിപ്പിൽ പ്രഭാതനടത്തവും വീടുകൾ സന്ദർശിക്കലും നടത്തി.
കെആർഡിഎസ്എ സംസ്ഥാന പ്രസിഡന്റ് എസ്.കെ.എം. ബഷീർ, ജനറൽ സെക്രട്ടറി ഹരിദാസ് ഇറവങ്കര, സംസ്ഥാന ട്രഷറർ എം.ജെ. ബെന്നിമോൻ, ക്യാമ്പ് ഡയറക്ടർ സി.എ. അനീഷ്, സ്വാഗതസംഘം ജനറൽ കൺവീനർ പ്രിൻസ് തോമസ്, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിലംഗം രമേശൻ കെ. എന്നിവർ സംസാരിച്ചു.




Leave a Reply