November 8, 2026

ചുരം ബൈപ്പാസ്: അധികൃതരുടെ നിസംഗതക്കെതിരെ ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

0
IMG-20261013-WA0379(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: നിർദ്ദിഷ്ട ചുരം ബൈപ്പാസ് റോഡ് (തളിപ്പുഴ-മരുതിലാവ്-ചിറ്റിപ്പിലിത്തോട്) യാഥാർഥ്യമാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസംഗതക്കെതിരെ ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി നവംബറിൽ ദേശീയപാത ഉപരോധിക്കലടക്കമുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാൻ കൽപ്പറ്റയിൽ ചേർന്ന ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. ബൈപ്പാസിന്റെ ഡി പി ആർ പോലുള്ള പ്രാഥമിക നടപടികൾ പോലും നീണ്ടുപോകുകയാണ്. നിരവധി നിവേദനങ്ങളും സമരങ്ങളും നടത്തിയിട്ടും അനുകൂലമായ സമീപനങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാത്തതിനെ തുടർന്നാണ് കക്ഷിരാഷ്ട്രീയത്തിനതീതമായി വിവിധ സംഘടനകളെ ചേർത്ത് സമരപരിപാടികളുമായി കമ്മിറ്റി മുന്നോട്ടുപോകുന്നത്. യോഗത്തിൽ കമ്മിറ്റി പ്രസിഡന്റ് വി കെ ഹുസൈൻകുട്ടി അധ്യക്ഷത വഹിച്ചു. ജോണി പാറ്റാനി, സി വി രാജൻ, അലി ബ്രാൻ, പത്മജരാജ്, ജോജിൻ ജോയ്, നിസാർ ദിൽവെ, വത്സല സദാനന്ദൻ, ഡോളി ജോസ്, മൊയ്തു മുട്ടായി, അഷ്‌റഫ് പൂലാടൻ, ജസ്റ്റിൻ ജോസ് എന്നിവർ സംസാരിച്ചു. ടി ആർ ഓമനക്കുട്ടൻ സ്വാഗതവും സൈതലവി കെ പി നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *