October 17, 2026

മാനന്തവാടി താൽക്കാലിക ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി എൻക്വയറി ഓഫീസ് പുനഃസ്ഥാപിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ്

0
IMG-20260730-WA0236
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കോഴിക്കോട് റോഡിലെ നിലവിലെ താൽക്കാലിക ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി എൻക്വയറി ഓഫീസ് പുനഃസ്ഥാപിക്കണമെന്നും ബസുകളുടെ സമയപ്പട്ടിക പൊതുജനങ്ങൾക്ക് കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. അന്തർസംസ്ഥാന, അന്തർജില്ലാ സർവീസുകൾ ഉൾപ്പെടെ ദിവസേന നിരവധി യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന കേന്ദ്രമായ മാനന്തവാടി താൽക്കാലിക ബസ് സ്റ്റാൻഡിൽ ബസ് സമയങ്ങൾ, റൂട്ട് വിവരങ്ങൾ, സർവീസുകളിലെ മാറ്റങ്ങൾ എന്നിവ അറിയാനുള്ള സൗകര്യമില്ലാത്തത് യാത്രക്കാരെ ഏറെ പ്രയാസത്തിലാക്കുന്നുണ്ട്. എൻക്വയറി ഓഫീസ് പുനഃസ്ഥാപിക്കുന്നതിനൊപ്പം വിവിധ സർവീസുകളുടെ സമയപ്പട്ടികയും റൂട്ട് വിവരങ്ങളും വ്യക്തമായി വായിക്കാവുന്ന വിധത്തിൽ പ്രദർശിപ്പിക്കുന്നത് സംസാരിക്കാൻ പ്രയാസമുള്ളവർക്കും കേൾവിപരിമിതർക്കും അപരിചിത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും മറ്റുള്ളവരെ ആശ്രയിക്കാതെ വിവരങ്ങൾ മനസ്സിലാക്കാൻ ഏറെ പ്രയോജനകരമാകും. അതിനാൽ യാത്രക്കാരുടെ സൗകര്യവും അവകാശവും പരിഗണിച്ച് എൻക്വയറി ഓഫീസ് പുനഃസ്ഥാപിക്കാനും ബസ് സമയപ്പട്ടിക പ്രദർശിപ്പിക്കാനും ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *