അനധികൃത കച്ചവടവും പാർക്കിംഗും: മാനന്തവാടി നഗരസഭാ സെക്രട്ടറിയെ ബി.ജെ.പി ഉപരോധിച്ചു
മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റിയിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ മാനന്തവാടി നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. പക്ഷപാതപരമായി ടാക്സി വാഹനങ്ങൾക്ക് പെർമിറ്റ് നൽകുന്നതിലും അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെയും അനധികൃത പാർക്കിംഗിനെതിരെയും അധികൃതർ കണ്ണടക്കുന്നു എന്നാരോപിച്ചായിരുന്നു ഉപരോധ സമരം. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുമെന്നും വാഹന പെർമിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്ത ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യാമെന്നുമുള്ള രേഖാമൂലമുള്ള ഉറപ്പിൻമേൽ ഉപരോധം അവസാനിപ്പിച്ചു. പുനത്തിൽ രാജൻ, അഖിൽ പ്രേം സി.കെ., ജയചന്ദ്രൻ, സജീവൻ പുതിയേടത്ത്, വിൽഫ്രഡ് ജോസ്, അഖിൽ കേളോത്ത്, രാജഗോപാൽ ടി.പി., വിജയൻ കൂവണ, ശ്രീജിത്ത് കണിയാരം തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.




Leave a Reply