ശ്രീനാരായണ ഗുരുവിന്റെ ദർശനം ഇന്ന് ലോകം ചർച്ച ചെയ്യുന്നു: പി.ടി. മൻമദൻ
മീനങ്ങാടി : എസ്.എൻ.ഡി.പി യോഗം കൽപ്പറ്റ യൂണിയൻ പരിധിയിൽ ഉള്ള ശാഖ യോഗങ്ങളുടെ കുടുംബ സംഗമം യോഗം കൗൺസിലർ. പി.റ്റി മൻമദൻ ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണഗുരുദേവന്റെ ദർശനങ്ങളാണ് ഇന്ന് ലോകത്തിൽ ഏറ്റവുമധികം ചർച്ച ചെയപെടുന്നത് എന്നും അത്കൊണ്ട് ശാഖ യോഗങ്ങളിൽ ഗുരുദേവന്റെ ആത്മീയത പഠന വിഷയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് കെ.ആർ കൃഷ്ണൻ, യൂണിയൻ സെക്രട്ടറി എം. മോഹനൻ, യോഗം ഡയറക്ടർ സാജൻ പൊരുണ്ണിക്കൽ, അഡ്വ. മോഹൻ കേളനംതടത്തിൽ, അനസൂയ രവി, രവി കാഞ്ഞിരംകുന്നിൽ, ബിജു വടക്കേയിൽ എന്നിവർ പ്രസംഗിച്ചു. ഏറ്റവും കൂടുതൽ കാലം പ്രാർത്ഥന സഭകൾ നടത്തി പേരെടുത്ത വനിതാ സംഘം പ്രസിഡന്റ് നളിനി കൊച്ചുവട്ടപ്പാറയിലിനെ യോഗത്തിൽ ആദരിച്ചു.




Leave a Reply