ഇ വേസ്റ്റ് ഹരിത കർമ്മ സേനക്ക് കെെമാറാം; കളക്ഷൻ ഡ്രെെവ് ഒക്ടോബർ 24,26 തിയ്യതികളിൽ
മാനന്തവാടി: നഗരസഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 24 നും 26 നും ഇ വേസ്റ്റ് കലക്ഷൻ ഡ്രൈവ് നടത്തുന്നു. നവംബർ 1 ന് വയനാട് ജില്ലാ ഇ വേസ്റ്റ് മാലിന്യമുക്തം ആകുന്നതിൻ്റെ മുന്നോടിയായാണ് നഗരസഭാ തലത്തിൽ ഇ വേസ്റ്റ് കലക്ഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്. നഗരസഭ പരിധിയിലെ 9 കലക്ഷൻ പോയിൻ്റുകളിൽ ആളുകൾക്ക് ഇ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് നൽകുന്നതിനുള്ള സൗകര്യം 24,26 തീയതികളിൽ ഉണ്ടാവുന്നതാണ്.
ഒക്ടോബർ 24 ശനിയാഴ്ച പയ്യമ്പള്ളി സബ് ഓഫീസ്, ഒണ്ടയങ്ങാടി സിറ്റി,കൊയിലേരി സിറ്റി, വള്ളിയൂർക്കാവ് എം സി എഫ്, ചെറ്റപ്പാലം സിറ്റി എന്നിവിടങ്ങളും, ഒക്ടോബർ 26 തിങ്കളാഴ്ച എരുമത്തെരുവ് മാർക്കറ്റ്, പിലാക്കാവ് സിറ്റി, കണിയാരംസിറ്റി, ഒഴക്കോടി സിറ്റി എന്നിവിടങ്ങളും ഇ മാലിന്യം കൈമാറുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കളക്ഷൻ പോയിന്റുകളിൽ മാലിന്യം ശേഖരികുന്നത്താണ്.




Leave a Reply