October 28, 2026

മാനന്തവാടി ബസ് സ്റ്റാൻഡ് നിർമ്മാണം വേഗത്തിലാക്കണം: ബിജെപി താൽക്കാലിക കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ച് പ്രതിഷേധിച്ചു

0
IMG-20261027-WA0161
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാൻഡ് നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാനന്തവാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതീകാത്മകമായി താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചായിരുന്നു പ്രതിഷേധം. ബിജെപി മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സജീവൻ പുതിയവീട്ടിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി ബിജെപി സംസ്ഥാന കൗൺസിൽ അംഗം ജയേന്ദ്രൻ (അപ്പു ഏട്ടൻ) ഉദ്ഘാടനം ചെയ്തു. രാജഗോപാൽ സ്വാഗതവും ശ്രീജിത്ത് കണിയാരം നന്ദിയും പറഞ്ഞു. സുമ രാമൻ, വിജയൻ കൂവണ, അഖിൽ പ്രേം, പുനത്തിൽ രാജൻ, ജി.കെ. മാധവൻ, വിൽഫ്രഡ് മാസ്റ്റർ എന്നിവർ സംസാരിച്ച ചടങ്ങിൽ കണ്ണൻ കണിയാരം, ഹരീഷ്, ഷിനൂപ്, ശ്യാം രാജ്, സംഗീത്, ഇ.കെ. മാധവൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *