October 27, 2026

വയനാടിന്റെ നിലനിൽപ്പിന് വേണ്ടി നാളെ ഏകദിന ഉപവാസ സമരം; ചുരത്തിന് മുകളിൽപ്രതിഷേധം അലിയടിക്കും

0
WhatsApp Image 2026-10-27 at 7.13.21 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാടിന്റെ ഗതാഗത ദുരിതത്തിന് പരിഹാരം തേടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (28/10/26ന) ഏകദിന ഉപവാസ സമരം നടത്തും. രാവിലെ 10 മണി മുതലാണ് സമരം. വയനാട് ജില്ലയിലെ വിവിധ യൂണിറ്റുകളിലെ ഭാരവാഹികളും വ്യാപാരികളും സമരത്തിൽ പങ്കെടുക്കും.

റെയിൽപാതയോ ആകാശപാതയോ പോലുള്ള ആധുനിക ഭൗതിക സൗകര്യങ്ങൾ ഇല്ലാതെ 50 വർഷം പിന്നിലുള്ള റോഡ് സംവിധാനത്തിൽ മാത്രമാണ് വയനാട് ഇന്നും മുന്നോട്ട് പോകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. അന്യസംസ്ഥാനങ്ങളിലേക്കുള്ള രാത്രികാല ഗതാഗത നിരോധനം വയനാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മഴയും കാറ്റും ഉരുൾപൊട്ടൽ ഭീഷണിയും നിരന്തരം ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്.

വരും തലമുറയ്ക്കെങ്കിലും ഇവിടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് സമരം ജീവൻ മരണ പോരാട്ടമായി ഏറ്റെടുക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. കച്ചവട മേഖലയിലെ കടുത്ത മാന്ദ്യത്തിന് പുറമെ വിനോദസഞ്ചാരികൾ എത്താതായാൽ വ്യാപാര മേഖല പൂർണമായും തകരുമെന്നും സമിതി ചൂണ്ടിക്കാട്ടി. വയനാട് ചേമ്പർ ഓഫ് കൊമേഴ്സ് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി ,ചുരം സംരക്ഷണ സമിതി വയനാട് ടൂറിസം അസോസിയേഷൻ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് കർമ്മസമിതി ,ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ, ബസ് ഓണേഴ്സ് അസോസിയേഷൻ , കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ , കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ, കേരള റീറ്റെയിൽ ഫുട് വെയർ അസോസിയേഷൻ കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കേരള കെമിസ്ട് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ഗ്രീൻ ജിഞ്ചർഡിലേർസ് അസോസിയേഷൻ സ്വതന്ത്ര തൊഴിലാളി യൂണിയൻ , ഫെർട്ടിലൈസർ ഡീലേഴ്സ് അസോസിയേഷൻ , കേരള സിമൻറ് ഡീലേഴ്സ് അസോസിയേഷൻ എന്നിവർ ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

വയനാടിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള സമരത്തിൽ പരമാവധി വ്യാപാരികൾ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയി, ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ എന്നിവർ അഭ്യർത്ഥിച്ചു

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *