November 17, 2026

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു

0
IMG-20261116-WA0203
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 45 മത് വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കൽപ്പറ്റ എൻ എസ് .എസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. നവംബർ 16 മുതൽ 18 വരെ തീയതികളിൽ 10 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ഉപജില്ലയിലെ 87 വിദ്യാലയങ്ങളിൽ നിന്നായി 5000 ത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും. കൽപ്പറ്റ നഗരസഭാ ചെയർമാൻ പി വിശ്വനാഥൻ കലോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലോഗോ ഡിസൈൻ ചെയ്ത മുഹമ്മദ് റൗഫിനുള്ള ഉപഹാരം നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി ജി ബീന സമ്മാനിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ടി അഷ്റഫ് പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി ടി വർഗീസ്, കൗൺസിലർമാരായ കെ കെ കുഞ്ഞമ്മദ്, ഷമീർ ഒടുവിൽ, എം പി നവാസ്, മുഹമ്മദ് ബാവ കെ, ഹയർ സെക്കൻഡറി ജില്ലാ കോഡിനേറ്റർ ഡോ. പി അബ്ദുൽ ജലീൽ, ബി പി സി ഷാനവാസ് പി കെ, എച്ച് എം ഫോറം കൺവീനർ അലി കെ, സ്കൂൾ പി ടി എ പ്രസിഡൻറ് ഷാജി തദ്ദേവൂസ്, സ്കൂൾ മാനേജ്മെൻറ് പ്രതിനിധി പി കെ സുധാകരൻ നായർ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി ബിജു കുമാർ നന്ദി പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *