July 15, 2026

മാനന്തവാടി ബ്ലോക്കില്‍ 200 വീടുകളുടെ താക്കോല്‍ കൈമാറി.

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ്-പി.എം.എ.വൈ പദ്ധതികളില്‍ പൂര്‍ത്തിയായ 200 വീടുകളുടെ താക്കോല്‍ദാനം സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച വീടുകളാണ് ഗുണഭോക്താക്കള്‍ക്കു കൈമാറിയത്. 2007-08 മുതല്‍ 2015-16 വരെ അനുവദിച്ചതും പല കാരണങ്ങളാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതുമായ 638 വീടുകളാണ് ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ 593 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 2016-17 മുതല്‍ പി.എം.എ.വൈ പദ്ധതിയില്‍ 305 വീടുകള്‍ക്ക് എഗ്രിമെന്റ് വച്ചതില്‍ 224 എണ്ണം പൂര്‍ത്തിയായി. ശേഷിക്കുന്ന വീടുകളുടെ നിര്‍മാണം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഖമര്‍ ലൈല, തങ്കമ്മ യേശുദാസ്, കെ.കെ.സി മൈമൂന ബ്ലോക്ക് ഡിവിഷന്‍ മെംബര്‍മാരായ എം.പി വത്സന്‍, ദിനേശ് ബാബു, എന്‍.എം ആന്റണി, എം.സതീഷ് കുമാര്‍, ഫാത്തിമാ ബീഗം, പ്രീതാ രാമന്‍, ബിന്ദു ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍. അനൂപ് കുമാര്‍, ജോയിന്റ് ബി.ഡി.ഒ പി. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *