May 9, 2026

കിടപ്പ് രോഗിക്ക് സാന്ത്വനത്തിന്‍റെ കൂരയൊരുക്കി പാലിയേറ്റീവ് പ്രവര്‍ത്തകര്‍

0
PIC_9356
By ന്യൂസ് വയനാട് ബ്യൂറോ
.

പടിഞ്ഞാറത്തറ: ജീര്‍ണ്ണാവസ്ഥയിലുള്ള മുണ്ടക്കുറ്റിയിലെ കിടപ്പ് രോഗി പാറു അമ്മയുടെ വീട് നവീകരിച്ച് താമസയോഗ്യമാക്കി പടിഞ്ഞാറത്തറ പഞ്ചായത്ത് പാലിയേറ്റീവ് വളണ്ടിയര്‍ സ‍പ്പോര്‍ട്ടിംഗ് ഗ്രൂപ്പംഗങ്ങള്‍ മാതൃകയായി. നവീകരിച്ച വീടിന്‍റെ താക്കോല്‍ ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം പി നൗഷാദ് നിര്‍വ്വഹിച്ചു. സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് പ്രസിഡന്‍റ് കെ ടി കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. 

വര്‍ഷങ്ങളായി മേല്‍ക്കൂര തകര്‍ന്ന് താമസ യോഗ്യമല്ലാതെ കഷ്ടതയനുഭവിക്കുന്ന പാറു അമ്മയുടെ അവസ്ഥ ശ്രദ്ധയില്‍ പെട്ട പാലിയേറ്റീവ് ഗ്രൂപ്പംഗങ്ങള്‍ സുമനസുകളുടെ സഹായത്തോടെയാടെയാണ് നവീകരണം പുര്‍ത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നസീമ പൊന്നാണ്ടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശകുന്തള ഷണ്‍മുഖന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ഹാരിസ്, പി ജി സജേഷ്, ബാബു ആനപ്പാറ, സിന്ധു പുറത്തൂട്ട്, ആസ്യ ചേരാപുരം, മെഡിക്കല്‍ ഓഫീസര്‍ ഡോ ഹസീന കരീം, ഷമീം പാറക്കണ്ടി, മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി മറിയാമ്മ ടീച്ചര്‍ സ്വാഗതവും ജിജി ജോസഫ് നന്ദിയും പറഞ്ഞു. സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് ഭാരവാഹികളായ സി കെ ഗഫൂര്‍, റൈഹാനത്ത് റഷീദ്, അമ്മദ് നടുക്കണ്ടി, എം മുകുന്ദന്‍, കമ്മ്യൂണിറ്റി നഴ്സ് സെലിന്‍ ഷാജു, ഷാഫി മക്ക, ഫൈസല്‍ കാട തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *