June 21, 2026

ചോരക്കുഞ്ഞിന്റെ മൃതദേഹം കഴിച്ചിട്ട നിലയിൽ :മാതാവ് രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ചോരക്കുഞ്ഞിന്റെ മൃതദേഹം കഴിച്ചിട്ട നിലയിൽ കണ്ടെത്തി.  മാതാവ് രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ.

തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി നായ്ക്കട്ടി കാട്ടുനായ്ക്ക കോളനിയിലെ രവിയുടെ ഭാര്യ സരസ്വതി (30) ആണ് അമിത രക്തസ്രാവത്തെ തുടർന്ന് ജില്ലാശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ പ്രസവത്തെ തുടർന്നാണ് രക്തസ്രാവമുണ്ടായതാണന്ന് യുവതി പറഞ്ഞു. കുട്ടിയെ കാണ്മാനില്ലാത്തതിനാൽ  ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അസ്വാഭാവികമരണത്തിന്  കേസ് രജിസ്റ്റർ ചെയ്ത തിരുനെല്ലി പോലീസ് നടത്തിയ അന്വേഷണത്തിൽ കോളനി പരിസരത്ത് നിന്നും കുഴിച്ചിട്ട നിലയിൽ   ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.  മാനന്തവാടി അഡിഷണൽ തഹസിൽദാർ സുരേഷ് ബാബുവിന്റെ സാന്നിധ്യത്തിൽ തിരുനെല്ലി എസ്.ഐ ജയപ്രകാശും സംഘവുമാണ് നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്തത്. ഏകദേശം എട്ട് മാസം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തുടർന്ന്  ശിശുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാശുപത്രിയിലേക്ക് കൊണ്ടു പോയി. ഫോറൻസിക് സർജൻ പോസ്റ്റ് മോർട്ടം ചെയ്ത് മരണകാരണം വ്യക്തമായതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സരസ്വതിയുടെ മൂന്നാമത്തെ പ്രസവമാണിത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *