June 22, 2026

വയനാട്ടിലെ പ്രളയബാധിതർക്ക് മണ്ണാര്‍ക്കാട് നിന്നും കൈതാങ്ങ്

0
WhatsApp-Image-2019-08-31-at-15.08.46-1.jpeg
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ട;മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് വയനാട്ടിലെ പ്രളയ ബാധിതര്‍ക്കായി സമാഹരിച്ച പഠനോപകരണങ്ങളും വീട്ടുപകരണങ്ങളും വിതരണം ചെയ്തു.തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 115 വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്,കുട യുള്‍പ്പെടെയുള്ള പഠനോപകരണങ്ങളും 50 കുടുംബങ്ങള്‍ക്കായി വീട്ടുപകരണങ്ങളുള്‍പ്പെടെയുള്ള കിറ്റുകളുമാണ് സ്‌കൂളിലെത്തി വിതരണം ചെയ്തത്.ചടങ്ങില്‍ പി ടി എ പ്രസിഡന്റ് കെ സി ആലി അദ്ധ്യക്ഷം വഹിച്ചു.ഡിഎച്ച്എസ് നെല്ലിപ്പുഴയിലെ അദ്ധ്യപകരായ സലീം.കെ,അബ്ദുല്‍ഗഫൂര്‍ പി ടി,മുഹമ്മദിസലീം വി,ഹേസ പി,അബ്ദുല്‍സലാം ടി എന്നവരാണ് സഹായങ്ങള്‍ വിതരണം ചെയ്തത്.ചടങ്ങില്‍ പ്രിന്‍സിപ്പള്‍ എഫ് ഇ ജെ പോള്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ കെ സിദ്ദീഖ് നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *