June 22, 2026

വയനാട്ടിലെ ഗോത്രവിഭാഗക്കാരെ നേരിട്ടറിയാൻ തൃശ്ശൂരിലെ എം ഡി കോളേജ് വിദ്യാർത്ഥികൾ അപ്പപാറയിൽ

0
IMG-20190831-WA0332.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: വയനാട്ടിലെ ഗോത്രവിഭാഗക്കാരെ നേരിട്ടറിയാൻ തൃശ്ശൂരിലെ എം ഡി കോളേജ് വിദ്യാർത്ഥികൾ അപ്പപാറയിൽ    .  വയനാട് തിരുനെല്ലിയിലെ പണിയ വിഭാഗക്കാരുടെ ജീവിത രീതി നേരിട്ട് പഠിക്കാനാണ് തൃശ്ശൂർ എം ഡി കോളേജിലെ ബി എസ് ഡബ്ല്യൂ  വിദ്യാർത്ഥികളും അധ്യാപകരും അപ്പപാറ കോളനിയിൽ എത്തിയത് .26നാണ് ക്യാമ്പിന്  തുടക്കം. കോളനി സന്ദർശിച്ച് ഊരിലെ അന്തേവാസികളുമായി  നേരിട്ട് സംസാരിക്കുകയും ഇവരുടെ ജീവിത രീതികളും പഠനവിഷയമാക്കി. തുടർന്ന് അപ്പപാറ  ഡി സി എം യു പി സ്കൂളിൽ ഗോത്ര കുട്ടികളുമായി വിദ്യാർത്ഥികൾ മണിക്കൂറോളം ചിലവഴിച്ചു .മദ്യം, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ നാടകങ്ങളും സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾക്കായി  പ്രത്യേക പഠന ക്ലാസുകളും ക്യാംപിന്റെ ഭാഗമായി സംഘടിപ്പിച്ചു. രണ്ടാം തിയ്യതി ക്യാംപ് അവസാനിക്കും. കോളനിവാസി കളുടെ അടിസ്ഥാന സൗകര്യങ്ങളും ഇവർ നേരിടുന്ന പ്രശ്നങ്ങളും പ്രത്യേക  റിപ്പോർട്ടാക്കി സർക്കാറിലേക്ക് കൈമാറും . അധ്യാപകരായ നെസിൽ ,റോസ്മോൾ, ഡാനി, കോഡിനേറ്റർമാരായ ജാസീർ അമയിൽ, വൈഷ്ണവി ,റോഷിനി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *