May 17, 2024

വരവായി അതിജീവനത്തിന്റെ പൂക്കാലം. ഇന്ന് അത്തം

0
Onam News Wayanad.jpg
കൽപ്പറ്റ: രണ്ട് പ്രളയങ്ങൾ നാശം വിതച്ച  വയനാടിന് ഇത് അതിജീവനത്തിന്റെ പൂക്കാലം. വീട്ടുമുറ്റങ്ങളില്‍ പൂക്കള്‍ വിരിയും. നാടെങ്ങും പൂവിളികള്‍ ഉണരും . പ്രകൃതിയും കാലാവസ്ഥയും പ്രതികൂലമായി നിലകൊണ്ട് വയനാടിന് ദുരന്തങ്ങള്‍ സമ്മാനിച്ചെങ്കിലും കര്‍ക്കിടകത്തിന്റെ വറുതികളെ മറവിയില്‍ തള്ളി ഭൂമിയുടെ വസന്തത്തെ വരവേല്‍ക്കാന്‍ മലയാള മനസുകള്‍ ഒരുങ്ങിക്കഴിഞ്ഞു.
പൂക്കളുമായി പൂതേടി നടക്കുന്ന കുട്ടിക്കാലവും പൂവേ പൊലി പൂവിളികളും മറവിയില്‍ മറഞ്ഞെങ്കിലും പരമ്പരാഗതമായ ഉത്സാഹ തിമിര്‍പ്പുകളോടെയാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. അത്തം മുതല്‍ തിരുവേണം വരെ പുത്തുനാളുകളില്‍ വീട്ടടുമുറ്റത്ത് പൂക്കളം ചമയ്ക്കുന്ന പാരമ്പരയത്തിന് ഇന്നും മാറ്റമൊന്നുമില്ല. അത്തം പ്രമാണിച്ച് തൃപ്പൂണിത്തറയിലെപ്പോലെ ചില അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ അത്തച്ചമയാഘോഷവും നടത്താറുണ്ട്. 
ഒരുമയുടെയുെ സ്‌നേഹത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും സാങ്കല്‍പ്പിക കാലത്തെ ഓണാഘോഷത്തിലൂടെ പുനസൃഷ്ടിച്ച് മലയാളികള്‍ മനസും സംസ്‌കാരവും നവീകരിക്കുകയാണ്. സപ്ലൈകോ ഇത്തവണ വയനാട്ടില്‍ 37 ഓണച്ചന്തകളാണ് പ്രവര്‍ത്തിക്കുന്നത്. ഓണച്ചന്തകളില്‍ ഇക്കുറി ആവശ്യ സാധനങ്ങള്‍ക്കു പുറമേ ഗൃഹോപകരണങ്ങളും സപ്ലൈകോ വില്‍പ്പനയ്ക്ക് സജ്ജീകരിക്കുന്നുണ്ട്. കര്‍ക്കിടകത്തിലെ പ്രളയ ദുരന്തങ്ങള്‍ ഓണത്തിന്റെ പകിട്ടിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇനിയുള്ള പത്തുനാളുകളില്‍ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാന്‍ ശ്രമങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
 ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഒരു നല്ല നാളിന്റെ ഓർമപുതുക്കലാണ് ഓണം. പഞ്ഞകർക്കിടകത്തിന്റെ കാറും കോളും മാറി പുതുവർഷ പുലരിയുമായി വന്നെത്തുന്ന ചിങ്ങ മാസം മലയാളികൾക്ക് ആണ്ടു പിറപ്പാണ്. ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്.  ഇന്ന് അത്തം മുതലാണ് പൂക്കളമിടുന്നത്. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം ,എല്ലാം പൂക്കളത്തിൽ സ്ഥാനം പിടിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *