June 20, 2026

നാടിന്‍റെ ഉയര്‍ച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും: പെട്ടി സ്ഥാപിച്ച് വിദ്യാർത്ഥികൾ

0
Onam.jpg
By ന്യൂസ് വയനാട് ബ്യൂറോ
ڇ
പടിഞ്ഞാറത്തറ : പേരാല്‍ ഗവ.എല്‍.പി സ്കൂളില്‍ ഓണാഘോഷ പരിപാടികള്‍ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നസീമ പൊന്നാണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ആസ്യ ചേരാപുരം അധ്യക്ഷത വഹിച്ചു. പൂക്കള മത്സരം, ഓണ സദ്യ എന്നിവ പരിപാടികളുടെ ഭാഗമായിരുന്നു. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളുടെ സംഭാവനകള്‍ക്കായി  നാടിന്‍റെ ഉയര്‍ച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും എന്ന പേരിൽ  പെട്ടി സ്ഥാപിച്ചു. ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ജാസില്‍ ഷാ ജംഷീര്‍ ആദ്യ സംഭാവന പെട്ടിയില്‍ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ, എം.പി.ടി.എ പ്രസിഡന്‍റ് മൈമൂന  എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സന്ധ്യ.സി.കെ, നൂര്‍ജഹാന്‍.കെ.കെ, ലതിക, ജാസ്മിന്‍, സ്വപ്ന, സമീറ എന്നിവര്‍ നേതൃത്വം നല്‍കി. പ്രധാനാധ്യാപകന്‍ പ്രേമദാസ് മാസ്റ്റര്‍.വി.പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബൂബക്കര്‍ എം.പി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *