ഐ സി ബാലകൃഷ്ണന്‍ എം.എൽ.എ. നയിക്കുന്ന രാഷ്ട്രരക്ഷാമാര്‍ച്ച് 19 മുതല്‍
കല്‍പ്പറ്റ: പൗരത്വ നിയമ ഭേദഗതിക്കും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും, വയനാടിനോടുള്ള അവഗണനയ്ക്കുമെതിരെ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ നയിക്കുന്ന രാഷ്ട്ര രക്ഷാമാര്‍ച്ചിന് ഫെബ്രുവരി 19ന് തുടക്കമാവും. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിക്കുന്നത്. 19ന് 4 മണിക്ക് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് വെച്ച് മാര്‍ച്ചിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. കല്‍പ്പറ്റ മണ്ഡലത്തിലെ ഓരോ വാര്‍ഡില്‍ നിന്നും പ്രവര്‍ത്തകര്‍ ജാഥയായി വിജയ പമ്പ് പരിസരത്ത് എത്തിച്ചേരും. 20ന് രാവിലെ ഒമ്പത് മണിക്ക് അരപ്പറ്റയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് മേപ്പാടിയിലെത്തി വൈകിട്ട് അഞ്ചിന് മുട്ടിലില്‍ സമാപിക്കും. 21ന് രാവിലെ ഒമ്പത് മണിക്ക് കമ്പളക്കാട് നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. തുടര്‍ന്ന് വെണ്ണിയോടെത്തി പടിഞ്ഞാറത്തറയില്‍ സമാപിക്കും. 22ന് കാവുമന്ദം, പിണങ്ങോട്, പൊഴുതന, വൈത്തിരി 23ന് പനമരം, അഞ്ചുകുന്ന്, ദ്വാരക, വെള്ളമുണ്ട എന്നിവിടങ്ങളിവും 24ന് മക്കിയാട്, വാളാട്, തലപ്പുഴ 25ന് കാട്ടിക്കുളം, പയ്യമ്പള്ളി, പാണ്ടിക്കടവ്, മാനന്തവാട ഗാന്ധിപാര്‍ക്ക്, 26ന് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, ഇരുളം, വാകേരി, 27ന് കേണിച്ചിറ, മീനങ്ങാടി, അമ്പലവയല്‍, 28ന് തോമാട്ടുചാല്‍, ചുള്ളിയോട്, ചീരാല്‍ എന്നിവിടങ്ങളിലൂടെയും മാര്‍ച്ച് കടന്നുപോകും. സമാപനദിവസമായ 29ന് കല്ലൂരില്‍ നിന്നാണ് മാര്‍ച്ചാ ആരംഭിക്കുക. തുടര്‍ന്ന് നായ്ക്കട്ടിയിലെത്തുന്ന മാര്‍ച്ച് വൈകിട്ട് അഞ്ച് മണിയോടെ ബത്തേരിയില്‍ സമാപിക്കും. സമാപത്തോട് അനുബന്ധിച്ച് ബത്തേരിയില്‍ ബഹുജനറാലി നടക്കും.രാഹുല്‍ ഗാന്ധി എം.പി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മാര്‍ച്ച് നടത്തുന്നത്. സ്ഥിരം ജാഥാംഗങ്ങളായി 200 പേരടങ്ങുന്ന സംഘം ഓരോ ദിവസത്തെയും മാര്‍ച്ചിന്റെ ഭാഗമാകും.





Leave a Reply