മുറ്റത്ത് അടിച്ചു കൂട്ടിയ കരിയിലക്ക് തീയിട്ടപ്പോൾ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.
പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കല്‍പ്പറ്റ: പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അമ്പലവയല്‍ പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന് എസ്ഐ ഗിരീഷ്കുമാറിന്റെ ഭാര്യ ഗീതയാണ്(43) ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് പൊള്ളലേറ്റത്. ക്വാര്‍ട്ടേഴ്സ് മുറ്റത്ത് അടിച്ചുകൂട്ടിയ കരിയിലയ്ക്കു തീയിട്ടപ്പോള്‍ നൈറ്റിയിലേക്കു തീ പടരുകയായിരുന്നു. അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പൊള്ളല്‍ ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശികളാണ് ഗിരീഷ്കുമാര്‍-ഗീത ദമ്പതികള്‍. അമ്പലവയലില്‍ ആയിരുന്നു ഗീരിഷ്കുമാറിനു നേരത്തേ ജോലി. മക്കള്‍: ഗോപിക, ഗോകുല്‍.

Leave a Reply