ആദിവാസി സാക്ഷരത പൂതാടിയിൽ ഇൻസ്ട്രക്ടർ പരിശീലനം ആരംഭിച്ചു
പൂതാടി പഞ്ചായത്തിലെ 1291 നിരക്ഷരരായ ആദിവാസികളെ സാക്ഷരരാക്കുന്നതിന് 60 ഇൻസ്ട്രക്ടർമാർക്കുള്ള ദ്വിദിന പരിശീലനം പൂതാടി ഗ്രാമപഞ്ചായത്ത് ഹാളിൽ ആരംഭിച്ചു ഗ്രാമ പഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡണ്ട് ശ്രീജ സാബുവിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് രുഗ്മിണി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു സാക്ഷരതാ മിഷൻ അസി ഡയറക്ടർ സന്ദീപ് ചന്ദ്രൻ. മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ഐ റിയാസ് ബിന്ദു ദിവാകരൻ വസന്തകുമാരി ബാലകൃഷ്ണൻ എ.ഡി. പാർത്ഥൻ സെക്രട്ടറി ,കെ.എ. മിനി എന്നിവർ സംസാരിച്ചു വിവിധ വിഷയങ്ങളിൽ. ജില്ലാ കോഡിനേകർ പി.എൻ. ബാബു അസി: കോഡിനേറ്റർ ടി.വി. ശ്രീജൻ സദാശിവൻ. ഉണ്ണികൃഷ്ണൻ പി. ശശിധരൻ കെ ബേബി ജോസഫ് എന്നിവർ ക്ലാസ്സെടുത്തു പി.എ. സാജി സ്വാഗതവും ചന്ദ്രമതി ടീച്ചർ നന്ദിയും പറഞ്ഞു.





Leave a Reply