April 20, 2026

പാടിവയല്‍ മഖാം ഉറൂസും സ്വലാത്ത് വാര്‍ഷികവും

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പാടിവയല്‍ മഖാമില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഉറൂസും സ്വലാത്ത് വാര്‍ഷികവും ഈമാസം 14, 15, 16 തീയതികളില്‍ മഖാമില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14ന് ജുമുഅ നിസ്‌കാരനന്തരം മഖാം സിയാറത്തോടെയാണ് ഉറൂസിന് തുടക്കമാവുക. മഹല്ല് ഖത്തീബ് യൂസുഫ് ബാഖവി സിയാറത്തിന് നേതൃത്വം നല്‍കും. ഉച്ചക്ക് രണ്ടിന് മഹല്ല് പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് പതാക ഉയര്‍ത്തും. വൈകിട്ട് 6.30ന് ദിക്‌റ് മജ്‌ലിസ് നടക്കും. പ്രാര്‍ഥനക്ക് സയ്യിദ് അഹമ്മദ് സഈദ് ജിഫ്‌രി തങ്ങള്‍ ചേളാരി നേതൃത്വം നല്‍കും. പരിപാടി റിപ്പണ്‍ റെയിഞ്ച് പ്രസിഡന്റ് റാഷിദ് വാഫി ഉദ്ഘാടനം ചെയ്യും. 15ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കല്‍പ്പറ്റ പീനിക്കാട് ഇല്ലത്തിലെ ഈശ്വരന്‍ നമ്പൂതിരിപ്പാട്, തോമാട്ടുചാല്‍ സെന്റ് തോമസ് പള്ളി വികാരി റവ. ഫാ. വര്‍ഗീസ് മാത്യു എന്നിവര്‍ സംബന്ധിക്കും. അലി യമാനി പന്തിപ്പൊയില്‍ മുഖ്യപ്രഭാഷണം നടത്തും. 16ന് രാവിലെ 10.30ന് സമാപന ദുആ മജ്‌ലിസ് നടക്കും. പാണക്കാട് സയ്യിദ് മുബശ്ശിറലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. യൂസുഫ് ബാഖവി മേപ്പാടി പരിപാടി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ശിബിലി പാടിവയല്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് ഒന്നിന് ആരംഭിച്ച് മൂന്നിന് അവസാനിക്കുന്ന അന്നദാനത്തോടെ പരിപാടികള്‍ക്ക് സമാപനമാകും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പ്ലാസ്റ്റിക്കിനെ പൂര്‍ണമായി ഒഴിവാക്കി കൊണ്ടാണ് ഇത്തവണ ഉറൂസും സ്വലാത്ത് വാര്‍ഷികവും നടക്കുന്നത്. അതുകൊണ്ട് തന്നെ അന്നദാനം ആളുകള്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍ മാത്രമായിരിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മഹല്ല് ഖത്തീബ് യൂസുഫ് ബാഖവി, സംഘാടക സമിതി ചെയര്‍മാന്‍ പി ഇബ്രാഹിം, കണ്‍വീനര്‍ പി.എച്ച് അബ്ദുല്‍ കബീര്‍, മഹല്ല് ട്രഷറര്‍ പി അബ്ദുല്‍ സലീം എന്നിവര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *