ബത്തേരി നഗരസഭയിൽ ഇനി മുതൽ കെട്ടിട നികുതികൾ ഓൺലൈൻ ആയി അടക്കാം
ബത്തേരി: – സുൽത്താൻ ബത്തേരി നഗരസഭയിൽ ഇനി മുതൽ കെട്ടിട നികുതികൾ ഓൺലൈൻ ആയി അടക്കാവുന്നതാണ്. ഈ സൗകര്യം വന്നതോടുകൂടി നികുതി ദായകർക്ക് നഗരസഭാ ഓഫീസിൽ എത്താതെ തന്നെ കെട്ടിട നികുതികൾ മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ,ഇൻറർനെറ്റ് സൗകര്യം ഉപയോഗിച്ചു കൊണ്ടോ കെട്ടിട നികുതി അടക്കാം. അർദ്ധവാർഷിക കാര്യത്തിലും ,വാർഷികാന്ത്യത്തിലും നികുതി അടക്കാൻ നഗരസഭാ ഓഫീസിലെത്തി തിക്കിലും ,തിരക്കിലും പെടാതെ തങ്ങളുടെ സൗകര്യാത്ഥം നികുതി അടക്കുന്നതിന് ഉള്ള സൗകര്യമാണ് പൊതുജനങ്ങൾക്ക് ഇതോടെ ലഭ്യമാകുന്നത്. വയനാട് ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ ആദ്യമായി ഇ-പെയ്മന്റ് സൗകര്യം നടപ്പിലാക്കുന്ന മുനിസിപ്പാലിറ്റി ബത്തേരിയാണ്. നികുതി അടച്ചു കഴിയുന്നവർക്ക് വീടിന്റെ യോ ,കെട്ടിടങ്ങളുടെയോ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകളും ,നഗരസഭ ഓഫീസിൽ എത്താതെ തന്നെ വെബ് സൈറ്റിൽ നിന്നും എടുക്കാവുന്നതാണ്. കൂടാതെ നഗരസഭ ഓഫീസിൽ എത്തുന്നവർക്ക് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സഹായത്തോട് ക്വാഷ് കൗണ്ടറിൽ സ്ഥാപിച്ചിട്ടുള്ള ഇ- പോഡ് മെഷീനിലൂടെയും പണം അടക്കാവുന്നതാണ്.മേൽ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ചെയർമാൻ ടി.എൽ സാബു, ഡെപ്യൂട്ടി ചെയർപേഴ്സൺ ജിഷ ഷാജി എന്നിവർ അറിയിച്ചു. വെബ് സൈറ്റ്www.tax.lsgkerala.gov.in
ജയരാജ് ബത്തേരി





Leave a Reply