April 19, 2026

സംസ്ഥാന തല പ്രൊഫഷണൽ നാടക മേളയുടെ അവാർഡുകൾ പ്രഖ്യാപിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: – കേരള അക്കാദമിയിലെ ജീവകാരുണ്യ സംഘടനയായ പൾസും ,സുൽത്താൻ ബത്തേരി നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ആറാമത് സംസ്ഥാന തല പ്രൊഫഷണൽ നാടക മേളയുടെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നാടകമായി കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി തിരഞ്ഞെടുത്തു. തിരുവനന്തപുരം സംസ്കൃതിയുടെ ജീവിത പാഠം ആണ് രണ്ടാമത്തെ നാടകം .മറ്റ് അവാർഡുകൾ:- ജനപ്രിയ നാടകം ,ഓച്ചിറ സരിഗയുടെ നളിനാക്ഷന്റെ വിശേഷങ്ങൾ … മികച്ച നടൻ അജിത്ത് ഞാറക്കൽ ,മികച്ച നടി പളളിച്ചൽ ബിന്ദു ,രണ്ടാമത്തെ നടൻ കോട്ടയം രാജു ,രണ്ടാമത്തെ നടി വിനോദിനി.. മികച്ച ഹാസ്യനടൻ അപ്പിഹിപ്പി വിനോദ് ,മികച്ച സംവിധായകൻ രാജേഷ് ഇരുളം ,മികച്ച ഗാനരചയിതാവ് ,അഭിലാഷ് രാമ ,മികച്ച രചന .. ഹേമന്ദ് കുമാർ ,മികച്ച രംഗപടം മനോജ് നാരായണൻ.കൂടാതെ ഇത് ധർമ്മഭൂമിയാണ് എന്ന നാടകം  ,നടൻ വി.ടി സജിത്ത്  ,നടി പ്രയദർശിനി തുടങ്ങിയവർക്ക് ജൂറിയുടെ പ്രത്യാക പുരസ്കാരവും ലഭിച്ചു.2020 ഫെബ്രുവരി 20 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബത്തേരി മുനിസിപ്പാലിറ്റി ഹാളിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും. ചടങ്ങിൽ സിനിമാ സീരിയൽ രംഗത്തെയും  ,രാഷ്ട്രീയ സാമൂഹിക ,സാംസ്കാരിക രംഗത്തെയും പ്രമുഖർ പങ്കെടുക്കും. അന്ന് വൈകിട്ട് 6 മണിക്ക് ആയിരത്തിലധികം അവാർഡുകൾ നേടിയ തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം എന്ന നാടകം അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കുമെന്നും മുനിസിപ്പൽ ചെയർമാൻ ടി.എൽ സാബു , കേരള അക്കാദമി ഡയറക്ടർ ജേക്കബ് .സി .വർക്കി ,പൾസ് കോഡിനേറ്റർ എൽദോ ,യൂണിയൻ ചെയർമാൻ ഷാവിൻ പോൾ ,കെവിൻ എന്നിവർ അറിയിച്ചു.
         ജയരാജ് ബത്തേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *