April 19, 2026

എം.എല്‍.എയുടെ നിലപാടിനെതിരെ യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ വാഹന ജാഥ നടത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: അധികാരത്തിലേറി നാലു വര്‍ഷം തികയാറായിട്ടും വയനാടന്‍ ജനതക്ക് നല്‍കിയ വാഗ്ദാനം പാലിക്കാതെയും, പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാതെയും പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ടവര്‍ക്ക് സന്നദ്ധ സംഘടനകള്‍ വീട് നിര്‍മിച്ച് നല്‍കാന്‍ തയ്യാറായിട്ടും ഭൂമി ഏറ്റെടുക്കാന്‍ പോലും സാധിക്കാത്ത ഇടതു സര്‍ക്കാറിനെതിരെയും, ഇതിനായി വേണ്ടരീതിയി ഇടപെടലുകള്‍ നടത്താത്ത കല്‍പ്പറ്റ എം.എല്‍.എയുടെ നിലപാടിനെതിരെയും കല്‍പ്പറ്റ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ വാഹന ജാഥ നടത്താന്‍ തീരുമാനിച്ചു. മണ്ഡലത്തിലെ 25 കേന്ദ്രങ്ങളില്‍ ജാഥ പര്യാടനം നടത്തും. യുദ്ധകാലാടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ്, ജോയിന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഭൂമികള്‍ക്ക് നടപടികള്‍ വേഗത്തിലാക്കി രേഖകള്‍ നല്‍കുക, തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കുക, ഭവന രഹിതര്‍ക്ക് ഫ്‌ളാറ്റ്, ചുരം ബദല്‍ പാത, മേപ്പാടി-പടിഞ്ഞാറത്തറ കുടിവെള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കല്‍, തകര്‍ന്നടിഞ്ഞ റോഡുകള്‍ നന്നാക്കല്‍, വന്യമൃഗ ശല്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം സര്‍ക്കാറും, എം.എല്‍.എയും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സി.ടി. ഹുനൈസ് ജന.സെക്രട്ടറി സി ശിഹാബ് എന്നിവര്‍ ആരോപിച്ചു. 
ജാഥ പുത്തുമലയിലെ പ്രളയ ദുരിതബാധിതരില്‍ നിന്നും പതാക സ്വീകരിച്ചു കൊണ്ടാണ് ആരംഭിക്കുക. മെഡിക്കല്‍  കോളേജിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചിട്ട് മാസങ്ങളായി. എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സഹായത്തിനായി കൊടുക്കേണ്ട അപേക്ഷ പോലും ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇത് വയനാടന്‍ ജനതയോടുള്ള കടുത്ത അവഗണനയാണ് സൂചിപ്പിക്കുന്നത്. വയനാടിനായി  കാര്‍ഷിക പാക്കേജ് പ്രഖ്യപിക്കുമെന്നായിരുന്നു മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വയനാടന്‍ ജനതയെ പരിഹസിക്കുന്ന നിലയിലാണ് ബജറ്റിലെ പ്രഖ്യാപനം. വയനാടന്‍ കാപ്പി ബ്രാന്റ് ചെയ്തു വിപണിയില്‍ ഇറക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത് വീണ്ടും ആവര്‍ത്തിക്കുകയാണ് ഈ ബജറ്റിലും ഉണ്ടായത്. പച്ചപ്പെന്നും ജൈവ കോഴിമുട്ട ബ്രാന്റ്റ് ചെയ്യുമെന്നും പറഞ്ഞു നടന്നിരുന്ന എം.എല്‍.എ അടിസ്ഥാന പ്രശ്‌നങ്ങളില്‍ പരിഹരിക്കുന്നതില്‍ പൂര്‍ണ്ണ പരാജയമാണ്. മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ  നടക്കുന്ന സമരപരിപാടികള്‍ക്ക് മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ ഉണ്ടാവണമെന്ന്  യൂത്ത് ലീഗ്അഭ്യര്‍ത്ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *