മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങ് നടത്തി.
മനുഷ്യാവകാശ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ 26 പരാതികള്‍ തീര്‍പ്പാക്കി. ആകെ 76 കേസുകളാണ് കമ്മീഷന്റെ മുന്നിലെത്തിയത്. പുതിയ മൂന്ന് പരാതികളും കമ്മീഷന്‍ സ്വീകരിച്ചു. ആനപ്പാറ ട്രൈബല്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവി, ട്രൈബല്‍ ഡെവലപ്പമെന്റ് ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി.മോഹനദാസിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു സിറ്റിങ്ങ്.





Leave a Reply