August 14, 2026

എ പ്ലസ് അക്കാദമി പുതിയ ബ്ലോക്കിന്റെയും മോണ്ടിസോറി ലാബിന്റെയും ഉദ്ഘാടനം വാഴാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കല്‍പ്പറ്റ പുതിയബസ്റ്റാന്റിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന എ പ്ലസ് അക്കാദമിയുടെ പുതിയ ബ്ലോക്കിന്റെയും മോണ്ടിസോറി ലാബിന്റെയും ഉദ്ഘാടനം  വ്യാഴാഴ്ച  രാവിലെ 10 മണിക്ക് സി കെ ശശീന്ദ്രന്‍ എം എല്‍ എ നിര്‍വഹിക്കുമെന്ന് ഡയറക്ടര്‍ എം കെ എ റഷീദ് പത്രസമ്മേളനത്തില്‍ അറിയിച്ചു. എം എ മുഹമ്മദ് ജമാല്‍  അധ്യക്ഷനായിരിക്കും. കുട്ടികളെ ആത്മീയമായും, ബുദ്ധിപരമായും ചലനാത്മകമായും വളര്‍ത്തിയെടുക്കുന്നതിന് ക്രിയാത്മകവും നടപടിക്രമപരവുമായ പ്രവര്‍ത്തനങ്ങളാണ് മോണ്ടിസോറി ക്ലാസുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് മോണ്ടിസോറി ലാബിന് രൂപം നല്‍കിയിരിക്കുന്നത്. അഞ്ച് മേഖലകളായി തിരിച്ചുകൊണ്ടാണ് വിവിധ വിഷയങ്ങളെ അധികരിച്ചുകൊണ്ട് ലാബ് തയ്യാറാക്കിയിട്ടുള്ളത്. ഇത് കുട്ടികള്‍ക്ക് അറിവ് പകരുന്നതിനൊപ്പം തന്നെ നേരിട്ട് മനസിലാക്കി കൊടുക്കുവാനും ഉപകരിക്കും. ഉദ്ഘാടനചടങ്ങില്‍ പാരലല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരി രാജന്‍ തോമസ്, പി മുഹമ്മദ്മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍  ഫരിദാ അഷ്‌റഫ്, റുമൈസ റഷീദ്, സോണിയാ മരിയ, ഷെറിന്‍ പി എസ്, ജിനിത ജോവന്‍ തുടങ്ങിയവരും പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *