നാരകങ്ങളുടെ ഉപമ:കഥാചർച്ച നടത്തി
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ ചർച്ചാ വേദിയുടെ ആഭിമുഖ്യത്തിൽ
ഇ.സന്തോഷ് കുമാറിന്റെ നാരകങ്ങളുടെ ഉപമ എന്ന ചെറുകഥ ചർച്ച ചെയ്തു.അദ്ധ്യാപകനും എഴുത്തുകാരനുമായ നിധിൻ: വി.എൻ.കഥ അവതരിപ്പിച്ചു.വർത്തമാനകാലത്തെ സാമൂഹ്യ വ്യവസ്ഥിതിയെ അസാധാരണമായ രചനാവൈഭവത്തോടെ ചോദ്യം ചെയ്യുന്ന രചനയാണ് പ്രസ്തുത കഥയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.. വ്യത്യസ്തമായി ജീവിക്കാനുള്ള ആത്മവിശ്വാസം വായനക്കാർക്ക് ലദ്യമാകുന്നു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത അദ്ധ്യക്ഷത വഹിച്ചു.
എം.ഗംഗാധരൻ, ഡോ. നീതു ചന്ദ്രൻ ,ക്രിസ്റ്റഫർ ജോസ്, സ്വപ്ന രാജേഷ്, പ്രജിഷ ജയരാജ്, കെ.എം ആയിഷ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply