കോവിഡ് : തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിന്റേത് ഗുരുതര വീഴ്ച്ച. :കോൺഗ്രസ്സ്
മാനന്തവാടി – തലപ്പുഴയിൽ കോവിഡ് 19റിപ്പോർട്ട് ചെയ്ത സാഹചര്യവും സമ്പർക്ക സാധ്യത സൃഷ്ടിച്ചതും തവിഞ്ഞാൽ
പഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും ഗുരുതര വിഴ്ച്ചയാണെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആരോപിച്ചു.
എല്ലാ വിധ മാർഗ്ഗ നിർദ്ദേശങ്ങളും ലംഘിച്ച് ക്വാറൻ്റീൻ നടത്തിയതാണ്
ഈ ഗുരുതരസാഹചര്യം സൃഷ്ടിച്ചത് . യാതൊരു പരിശോധനയും നടത്താതെ മൈസൂരിൽ നിന്നും ഒരാൾ ഇവിടെ എത്തി സ്വന്തം വീട്ടിൽ താമസിച്ചത്
പഞ്ചായത്തും
ആരോഗ്യ വകുപ്പും അറിഞ്ഞില്ലാ എന്ന് പറയുന്നത് ഗൗരവമുള്ള കാര്യമാണ്.
വിരോധമുള്ളവരെ
സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന്
വ്യഗ്രത കാണിക്കുന്ന ചിലർ ഇത്തരം ഗുരുതര സാഹചര്യം അവഗണിച്ചു എന്നത് ഗൗരവമുള്ളതാണ്.
18 ദിവസങ്ങൾക്ക് മുമ്പാണ് നിലവിൽ പോസിറ്റീവ്ആയ രോഗിയുടെ ഭർത്താവ് തലപ്പുഴയിൽ എത്തിയത്.
8 9, 10 വാർഡുകൾ കണ്ടെയ്മെൻ്റ്റ് സോണാക്കിയത് എന്തടിസ്ഥാനത്തിലാണെന്ന് അധികൃതർ വ്യക്തമാക്കണം.പ്രദേശത്ത്
സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ
റാപ്പിഡ് ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു.
. യോഗത്തിൽ പ്രസിഡണ്ട് .എം.ജി.ബിജു അ ദ്ധ്യക്ഷത വഹിച്ചു.





Leave a Reply