November 7, 2026

സഹായഹസ്തവുമായി പൂർവ്വ വിദ്യാർഥികൾ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 കാലത്തു കേരള  സർക്കാർ ഏർപ്പെടുത്തിയ ഓൺലൈൻ പഠന സംവിധാനത്തിൽ ടീവി, ടാബ്ലറ്റ് സൗക്യരമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വയനാട്ടിലെ അർഹരായ  വിദ്യാർത്ഥികൾക്ക്  കൈത്താങ്ങായി കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ. 
2003-07 ബാച്ചിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം പൂർവ്വ വിദ്യാർത്ഥികൾ ചേർന്നു രൂപം നൽകിയ *മെക്‌-007 ഫോർ ദി വേൾഡ്* എന്ന മിഷന്റെ ഭാഗമായാണ് ഈ ഒരു തീരുമാനമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സാങ്കേതിക വിദ്യയിലും വ്യത്യസ്ഥ ഗവേഷണ മേഖലയിലും ലോകത്തിന്റെ വിവിധ കോണുകളിൽ വർഷങ്ങളോളം പ്രവർത്തി പരിചയമുള്ള ഈ ബാച്ചിലെയും മറ്റു ബാച്ചിലേയും  എഞ്ചിനീർമാരുടെ അറിവുകൾ, വിവിധ മേഖലയിലെ ഭാവി തൊഴിൽ സാധ്യതകളെ കുറിച്ചുള്ള അറിവുകൾ എന്നിവ കേരളത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി നൽകുക എന്നതാണ് ഈ മിഷന്റെ പ്രധാന ഉദ്ദേശ്യം. വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുല്ലയുമായും എ ഡി എം അജീഷ് കുന്നത്തുമായും മിഷൻ കോർഡിനേറ്റർ സന്നദ്ധത പങ്ക് വെച്ചു. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 
ഡോ. മഹേഷ് വി പി (ഗുജറാത്ത് ), ഡോ.റോഫീൻ ടി എം (സൂറത്ത്കൽ), രമ ഹെർഗസൽ ( ഉഗാണ്ട ), രൂപേഷ് ജി (ഫ്രാൻസ് ), ബിജു കെ സി (മൈസൂർ ), ബിനോദ് ഡാനിയേൽ (കോഴിക്കോട് ), പി കെ ഹാഷിർ (ഖത്തർ ), സനൽ ഇ വി (മുംബൈ), റിൻഷാദ് ബിൻ കാദർ (സൗദി), മനാഫ് കെ (സുൽത്താനേറ്റ് ഓഫ് ഒമാൻ), സുശോബ് (കോഴിക്കോട് ), റാജിബ് റഹ്മാൻ (സൗദി), ജുബൈർ പി (യൂ എ ഇ ), നഷാദ് മുഹമ്മദ് (സൗദി ), ബിനൽ സത്യദാസൻ (കോഴിക്കോട് ), തോമസ് വാട്സൺ (യൂ എ ഇ ), ഇസ്മായിൽ പി (സൗദി), അരുൺ രാജ് (കുവൈത്ത്), രമിത് മനോഹർ (യൂ എസ് ), ബാബുരാജ്. പി (പുണെ), ഷാഹിദ് വി (യൂ എ ഇ ), നിർമൽ പി എം (ചെന്നൈ ), അനൂപ് കെ പി (സൗദി ), ഖാലിദ് റഹ്മാൻ (ഖത്തർ ), സുധീഷ് (തൃശൂർ ), ഷിനോജ് (ഖത്തർ ), ജിക്കു സി ജമാൽ (പെരുമ്പാവൂർ), ടി ദീപക് (ട്രിചി), ഷബീബ് (ബാംഗ്ലൂർ), ഷിയാസ് (ഖത്തർ ) തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *