June 28, 2026

അധ്യാപക സഹകരണ സംഘം പി.പി.ഇ. കിറ്റുകള്‍ നല്‍കി

0
p.p.e.-kitt.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി രൂപതയിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  ജീവനക്കാരുടെ സഹകരണസംഘമായ മാനന്തവാടി കോര്‍പ്പറേറ്റ് സ്‌കൂള്‍ സ്റ്റാഫ് സഹകരണ സംഘം കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി 400 പി.പി.ഇ. കിറ്റ് വയനാട് ജില്ലാ ആശുപത്രിക്ക് വാങ്ങി നല്‍കി. കിറ്റുകള്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളക്ക് സംഘം പ്രസിഡന്റ് ഫാ. ജോണ്‍ പൊന്‍പാറക്കല്‍ കൈമാറി. ചടങ്ങില്‍ കോര്‍പ്പറേറ്റ് അസിസ്റ്റന്റ്  മാനേജര്‍ ഫാ. സിജോ എളങ്കുന്നപ്പുഴ, സംഘം വൈസ് പ്രസിഡന്റ് സി.വി.ജോര്‍ജ്, ഡയറക്ടര്‍ സി.സി. ഷാജി, സെക്രട്ടറി ജോഷി ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *