June 28, 2026

ഡോ. പോൾ മുണ്ടോളിക്കൽ:മാനന്തവാടി രൂപതയ്ക്ക് പുതിയ വികാരി ജനറാൾ.

0
7md11-Rev.Dr_.-Paul-Mundolickal.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി  രൂപതയുടെ പുതിയ വികാരി ജനറാളായി ഡോ. പോൾ മുണ്ടോളിക്കലിനേയും പ്രൊക്യുറേറ്റർ (ഫിനാൻസ് ഓഫീസർ) ആയി   ഫാ. ജോൺ പൊൻപാറക്കലിനെയും നിയമിച്ചു. മാനന്തവാടി രൂപതയിലെ 2020-21 വർഷത്തെ വൈദികരുടെ സ്ഥലം മാറ്റത്തിനൊപ്പമാണ് പുതിയ നിയമനങ്ങൾ രൂപതാധ്യക്ഷൻ നടത്തിയത്. 
. ഡോ.പോൾ മുണ്ടോളിക്കൽ 
1978 ല്‍ മാനന്തവാടി രൂപതയ്ക്കു വേണ്ടി വൈദികനായ ശേഷം മാനന്തവാടി രൂപതയുടെ മൈനര്‍ സെമിനാരി സ്പിരിച്വല്‍ ഡയറക്ടറും നടവയല്‍ ടവകയുടെ അസിസ്റ്റന്‍റുമായി സേവനം ചെയ്തു2017 മുതല്‍ കണിയാരം കത്തീഡ്രല്‍ ഇടവക വികാരിയായി സേവനം ചെയ്യുന്നു.
. ഫാ. ജോൺ പൊന്‍പാറക്കല്‍  2002-ല്‍ മാനന്തവാടി രൂപതയ്ക്കുവേണ്ടി വൈദികനായികൊട്ടിയൂര്‍സുല്‍ത്താന്‍ ബത്തേരി ഇടവകകളില്‍ അസിസ്റ്റന്‍റായും പൂളപ്പാടം ഇടവകയിലും കല്യാണ്‍ രൂപതയുടെ വിരാര്‍പാല്‍ഗര്‍ ഇടവകകളിലും വികാരിയായും സേവനം ചെയ്തു2014 മുതല്‍ മാനന്തവാടി രൂപതയുടെ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ മാനേജരായി സേവനം ചെയ്തു വരുന്നുമാനന്തവാടി രൂപതയുടെ ഇപ്പോഴത്തെ വികാരി ജനറാളായ  ഡോഅബ്രാഹം നെല്ലിക്കല്‍പ്രൊക്യുറേറ്റര്‍ ഫാജില്‍സണ്‍ കോക്കണ്ടത്തില്‍ എന്നിവര്‍ സ്ഥലംമാറിപ്പോകുന്ന സാഹചര്യത്തില്‍ പുതിയ വികാരി ജനറാളും പ്രൊക്യുറേറ്ററും മാനന്തവാടി രൂപതയുടെ പൊതുസ്ഥലംമാറ്റ ദിവസമായ 27-ന് ചാര്‍ജെടുക്കും.

മണിമൂളി – നിലമ്പൂര്‍ റീജിയന് പുതിയ  സിഞ്ചല്ലൂസ്


മാനന്തവാടിരൂപതയുടെ മണിമൂളി – നിലമ്പൂര്‍ റീജിയന്റെ പുതിയ സിഞ്ചല്ലൂസായി  ഫാ.തോമസ് മണക്കുന്നേലിനെ  നിയമിച്ചു. 1993-ല്‍ മാനന്തവാടി രൂപതയ്ക്കുവേണ്ടി വൈദികനായ ഫാ. തോമസ് മണക്കുന്നേൽ ചുങ്കക്കുന്ന് ഇടവകയില്‍ അസിസ്റ്റന്‍റായും പൂളപ്പാടംപോരൂര്‍ ഇടവകകളില്‍ വികാരിയായും സേവനം ചെയ്തുഒമ്പത് വര്‍ഷത്തോളം മംഗലാപുരത്തെ ജോര്‍ദ്ദാനിയ എസ്റ്റേറ്റിന്റെ മാനേജരായിരുന്നുതുടര്‍ന്ന് ചുങ്കക്കുന്ന് വികാരിയായിനിലവിൽ കയ്യൂന്നി  ഇടവകയുടെ വികാരിയായും നീലിഗിരി റീജിയന്റെ ഡയറക്ടറായും സേവനം ചെയ്തു വരുന്നു.

മണിമൂളി – നിലമ്പൂര്‍ റീജിയന്റെ ഇപ്പോഴത്തെ സിഞ്ചല്ലൂസായ  ഫാജോസ് മേച്ചേരില്‍  സ്ഥലംമാറിപ്പോകുന്ന സാഹചര്യത്തില്‍ പുതിയ സിഞ്ചല്ലൂസ്  27-ന് ചാര്‍ജെടുക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *