June 28, 2026

തൂഫാന് ഐക്യദാർഢ്യം: വയനാട്ടിൽ കേരള വിധവാ വെൽഫെയർ സംഘത്തിന്റെ ജില്ലാ സമ്മേളനം

0
WhatsApp Image 2026-06-28 at 6.23.52 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : രാസ ലഹരിയുടെ പിടിയിലമർന്ന കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കാൻ കേരള സർക്കാർ ആവിഷ്‌കരിച്ച ഓപ്പറേഷൻ തൂഫാന് കേരള വിധവാ വെൽഫെയർ സംഘം വയനാട് ജില്ലാ സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മാനന്തവാടി ബ്ലോക് പഞ്ചായത്ത് മെമ്പർ കെ. അബ്ദുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള വിധവാ വികസന കോർപ്പറേഷൻ രൂപികരിക്കണമെന്നും സർക്കാറിനോട് സമ്മേളനം ആവശ്യപ്പെട്ടു.

കേരള വിധവാ വെൽഫയർ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ. സൈനബ പ്രോഗാമിന് അദ്ധ്യക്ഷത വഹിച്ചു. നിർധനരായ വിധവകൾക്കുള്ള സാമ്പത്തിക സഹായവും കെ. അബ്ദുള്ള വിതരണം ചെയ്‌തു. സംസ്ഥാന മനുഷ്യവാകാശ കൗൺസിൽ വൈസ് പ്രസിഡണ്ട് ഗഫൂർ വെണ്ണിയോട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ചെയർമാൻ എ. എം സെയ്ത് സംസ്ഥാന സിക്രട്ടറി ഹേമമാലിനി പറവൂർ എന്നിവർ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികളായി പ്രസിഡണ്ട് എം. നസീമ, വൈസ് പ്രസിഡണ്ടുമാരായ മേരി ചെറുകാട്ടൂർ, കലാ സോമൻ, ഫൗസിയ കുഞോം, ജനറൽ സിക്രട്ടറി മുഹ്‌സിന തേറ്റമല, റസീന ടി, സുനിത നിരവിൽപുഴ, മൈമുന പടിഞ്ഞാറത്തറ, മേരി സി. എം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *