June 28, 2026

കോവിഡ് 19: ക്വറന്റൈൻ ലംഘിച്ചതിന് ജില്ലയിൽ 5 കേസുകൾ രജിസ്റ്റർ ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
      . 
കൽപ്പറ്റ : കോവിഡ്   പകർച്ചവ്യാധി പ്രതിരോധനത്തിന്റെ ഭാഗമായി ക്വറന്റൈൻ  ലംഘിച്ചതിന് നൂൽപ്പുഴ സ്റ്റേഷനിൽ 4 കേസുകളും , തിരുനെല്ലി സ്റ്റേഷനിൽ 1 കേസും  രജിസ്റ്റർ ചെയ്തു. 
കർണാടക സംസ്ഥാനത്തു നിന്നും വന്നു ഹോം ക്വറന്റൈൻ നിർദ്ദേശം നൽകിയ നൂൽപ്പുഴ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മാക്കുറ്റി സ്വദേശി അക്ഷയ്    എ (27),  ചീരാൽ സ്വദേശി ദിനേശ് (28),  ചെറുമട് സ്വദേശി മരവടവിൽ വീട്ടിൽ ജിത്യാ മുകുന്ദ് (28),  കുടുക്കി സ്വദേശി നമ്പ്യാർവീട്ടിൽ അക്ഷ്യാ (21) എന്നിവർക്കെതിരെ വയനാട്  സൈബർ സെല്ലിന്റെ ജിയോഫെൻസിംഗ് സംവിധാനം വഴി ഹോം ക്വറന്റൈൻ ലംഘനം നടത്തിയാതായി    കണ്ടെത്തിയതിന്റെ  അടിസ്ഥാനത്തിൽ നൂൽപ്പുഴ പോലീസ് സ്റ്റേഷനിലും , 4/6/20 തിയ്യതി  തോൽപ്പെട്ടി വഴി കേരളത്തിലേക്ക് പാസ്സിലാതെ ഒളിച്ചുകടക്കാൻ ശ്രമിച്ച കോട്ടയം വാകത്താനം    സ്വദേശി ചിറ്റേടത്തു വീട്ടിൽ മണിക്കുട്ടൻ (42) എന്നയാളെ പിടിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിട്യൂഷണൽ ക്വറന്റൈൻ സെന്ററായ  തോൽപ്പെട്ടി ലോഡ്ജിൽ പാർപ്പിക്കുകയും അവിടെ നിന്നും കടന്നു കളയുകയും ചെയ്തതിനു ഇയാൾക്കെതിരെ  തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ പരാതി പ്രകാരം തിരുനെല്ലിയിൽ പോലീസ്  സ്റ്റേഷനിലും  കേസുകൾ രജിസ്റ്റർ  ചെയ്തതായി  ജില്ലാ പോലീസ് മേധാവി  ആർ. ഇളങ്കോ IPS അറിയിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *