വയനാട് ചുരത്തിൽ അപകട ഭീഷണി ഉയർത്തിയ മരം മുറിച്ചു മാറ്റി.
കൽപ്പറ്റ:
ചുരത്തിലെ ഒന്നാം വളവിലെ ബസ്സ്റ്റോപ്പിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കനത്ത മഴയെ തുടർന്ന് കടപുഴകി വീഴാറായ മരം ചുരം സംരക്ഷണ സമിതി പ്രവർത്തകരും അഗ്നിശമന സേനയുടെ മുക്കം യൂണിറ്റും ചേർന്ന് താമരശ്ശേരി ട്രാഫിക്ക് പോലീസിന്റെ സഹകരണത്തോടെ മുറിച്ചു മാറ്റി.മരം മുറിക്കുന്നതിനെ തുടർന്ന് രാത്രി 8 മണി മുതൽ 10 മണി വരെ ചുരത്തിൽ ഗതാഗതം പൂർണമായും തടസ്സപെട്ടിരുന്നു.ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, സമിതി പ്രവർത്തകരായ മജീദ്, ഷമീർ.കെ.എസ്.എസ്, ദീപു, ഷൗക്കത്ത്,ലത്തീഫ് പാലക്കുന്നൻ, അനന്ദു, സിറാജ്,സലീം, ഷമീർ, ഹർഷാദ്, ജസ്റ്റിൻ തുടങ്ങിയവരും ചേർന്നാണ് മരം മുറിച്ചു മാറ്റുന്ന പ്രവൃത്തിയിൽ പങ്കാളികളായി.





Leave a Reply