സാമൂഹ്യ പഠന കേന്ദ്രം ബിഗ് സ്‌ക്രീനിൽ ഒരുക്കി ദീപ്തിഗിരി ക്ഷീരസംഘം
മാനന്തവാടി:
ഓൺലൈൻ പഠന സൗകര്യം നിലവിൽ ലഭിക്കാത്ത വിദ്യാർഥികൾക്കായി ദീപ്തിഗിരി ക്ഷീരോത്പാദക സഹകരണസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ബിഗ് സ്ക്രീൻ സൗകര്യത്തോടെ സാമൂഹ്യ പഠന കേന്ദ്രം ആരംഭിച്ചു.
ക്ഷീരസംഘം പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ , എടവക ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആഷ മെജൊ സംഘം കോൺഫറൻസ് ഹാളിൽ ആരംഭിച്ച പഠനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എ.എൻ.എം.യു.പി സ്കൂൾ മാനേജർ സി.കെ.അനന്ത റാം, ചാർജ് അധ്യാപകനായ ടി.എ.ഹംസ, സംഘം സെക്രട്ടറി പി.കെ.ജയപ്രകാശ്, ഭരണ സമിതി അംഗങ്ങളായ സേവ്യർ ചിറ്റുപറമ്പിൽ, സാബു പള്ളിപ്പാടൻ പ്രസംഗിച്ചു. എടവക പഞ്ചായത്തിലെ 2, 3, 4 വാർഡുകളിലെ വിദ്യാർഥികൾക്ക് സാമൂഹ്യ പഠനകേന്ദ്രത്തിൻ്റെ പ്രയോജനം ലഭിക്കും.





Leave a Reply