September 28, 2026

എലിപ്പനി പ്രതിരോധത്തിന് ഡോക്സി ഡേ: 32932 പേർക്ക് ഓരോ ഡോസ് ഡോക്സിസൈക്ലിൻ ഗുളിക നൽകി

0
IMG-20200626-WA0196.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് 
 ജില്ലയിൽ എലിപ്പനി ലക്ഷണങ്ങളോടെ കൂടുതൽ പേർ ചികിത്സ തേടുകയും രണ്ടു പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ എലിപ്പനി പ്രതിരോധത്തിന് ഡോക്സി ഡേ ആരംഭിച്ചു.
 ജൂൺ 25ന് നടന്ന പരിപാടിയിൽ 189 ഡോക്സി കോർണർകളിൽനിന്ന് 32932 പേർക്ക് ഓരോ ഡോസ് ഡോക്സിസൈക്ലിൻ ഗുളിക നൽകി.
 ആരോഗ്യ പ്രവർത്തകർക്ക് പുറമേ 516 ആശ / അംഗൻവാടി പ്രവർത്തകരും 474 സന്നദ്ധപ്രവർത്തകരും പരിപാടിയിൽ പങ്കാളികളായി. ജൂലൈ 2, 9, 16 തീയതികളി ലും അടുത്ത ഡോസ്  ഗുളിക വിതരണം ചെയ്യും.
 ആഴ്ചയിലൊരിക്കൽ തുടർച്ചയായി നാലാഴ്ച അല്ലെങ്കിൽ റിസ്ക്  നിലനിൽക്കുന്ന സമയം വരെ ഗുളിക കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, കൃഷി പണിക്കാർ, മൃഗപരിപാലന പ്രവർത്തി ചെയ്യുന്നവർ, മലിനജല സമ്പർക്കം ഉള്ളവർ തുടങ്ങിയവർ റിസ്ക് കൂടുതൽ ഉള്ളവരാണ്. ഗുളിക കഴിക്കുന്നതിന് പുറമേ എലി നശീകരണം
 പരിസര ശുചിത്വം എന്നിവ ഉറപ്പുവരുത്തുകയും ചെയ്യണം 
കൈകാലുകളിലെയും ശരീരത്തിലെയും മുറിവ്, വ്രണം എന്നിവയിലൂടെ എലിപ്പനി രോഗാണു(ലെപ്റ്റോ സ്പൈറ ബാക്ടീരിയ) ശരീരത്തില്‍ കടന്നാണ് രോഗമുണ്ടാകുന്നത്. വളംകടി പോലുള്ള ചെറിയ വ്രണങ്ങളിലൂ ടെയോ മുറിവിലൂടെയോ രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കാം.
 പ്രധാനമായും എലി മൂത്രത്തില്‍ നിന്നാണ് രോഗാണു വെളളത്തിലും ഭക്ഷണത്തിലും കലരുന്നത്.  ചെളിയിലും വെളളത്തിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍ കൈയ്യുറയും, കാല്‍മുട്ടുവരെ മൂടുന്ന ബൂട്ടും ധരിക്കണം. ജോലി കഴിഞ്ഞ് കൈകാലുകള്‍ സോപ്പും, വെളളവും ഉപയോഗിച്ച് കഴുകണം.  തുടക്കത്തില്‍ ചികിത്സ ലഭിച്ചാല്‍ എലിപ്പനി പൂര്‍ണ്ണമായും ഭേദമാക്കാവുന്ന രോഗമാണ്.   
എലിപ്പനി ബാധിതരില്‍ മഞ്ഞപ്പിത്ത ലക്ഷണം കാണപ്പെടുന്നതിനാല്‍ ശരിയായ ചികിത്സ തക്കസമയത്ത് ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.  എലിപ്പനി ബാധിത പ്രദേശങ്ങളിലുളളവര്‍ പനി, ശരീര വേദന, തലവേദന, പേശീവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ സ്വയം ചികിത്സിക്കാതെ വിദഗ്ധ ചികിത്സ തേടണം. കണ്ണില്‍ ചുവപ്പ് നിറമുണ്ടാകുന്നതും, മൂത്രത്തിന്‍റെ അളവ് കുറയുന്നതും എലിപ്പനി ഗുരുതരമാകുന്നതിന്‍റെ ലക്ഷണങ്ങളാണ്. എലിപ്പനി  മൂലമുള്ള മരണം തടയുന്നതിന് പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണെമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *