തലപ്പുഴയിൽ കൊറോണ ചക്ക കൗതുകമായി.
ചക്ക വിപ്ലവത്തിൽ പേരുകേട്ട തലപ്പുഴയിൽ കൊറോണ വൈറസ് ആകൃതിയിൽ ചക്ക വിരിഞ്ഞത് കാഴ്ചക്കാർക്ക് കൗതുകമായി.തലപ്പുഴ കമ്പി പാലം സി.കെ.ഹംസയുടെ പറമ്പിലാണ് കൗതുകകരമായ ചക്ക വിരിഞ്ഞത്.
ചക്ക മഹാത്മ്യത്തിൽ പേര് കേട്ടതലപ്പുഴയിൽ വീണ്ടും കൗതുകകരമായ ചക്ക വിരിഞ്ഞു. ലോകം തന്നെ ചർച്ച ചെയ്യുന്ന കൊറോണ വൈറസിന് സമാനമായ ചക്കയാണ് ഉണ്ടായത് കണ്ടാൽ കൗതുകം തോന്നുന്ന ചക്ക ഉണ്ടായത് വാഴ കുല കച്ചവടം നടത്തുന്ന സി.കെ.ഹംസയുടെ പറമ്പിലും.കൊറോണ വൈറസിനെ ശാസ്ത്രം നൽകിയ മാതൃക എങ്ങനെയാണോ അതിന് സമാനമായ ആകൃതിയിലാണ് ഈ ചക്ക വിരിഞ്ഞത്.57 കിലോയും 62 കിലോയുമുള്ള ചക്ക ഇത്തവണ തലപ്പുഴ കൈത കൊല്ലിയിലും കണ്ണോത്ത് മലയിലും ഉണ്ടായത് ഏറെ കൗതുകകരമായിരുന്നു. ഇപ്പോൾ വിരിഞ്ഞ ഈ ചക്കയും കാഴ്ചക്കാർക്ക് ഏറെ കൗതുകകരമാണ്.. ചക്ക കാണാൻ നിരവധി പേരാണ് തലപ്പുഴ കമ്പി പാലത്ത് എത്തുന്നത്.





Leave a Reply