തിരുനെല്ലിയിൽ കണ്ടയിൻമെൻ്റ് സോൺ പ്രഖ്യാപനം വിവിധ വകുപ്പുകൾക്ക് പറ്റിയ ഗുരുതര വീഴ്ചയെന്ന് ആരോപണം.
തിരുനെല്ലിയിൽ കണ്ടയിൻമെൻ്റ് സോൺ പ്രഖ്യാപനം വിവിധ വകുപ്പുകൾക്ക് പറ്റിയ ഗുരുതര വീഴ്ചയെന്ന് തിരുനെല്ലി, തൃശ്ശലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി.കൊവിഡ് സ്ഥിരീകരിച്ച രോഗി സ്രവ പരിശോധന ഒരു ദിവസം വൈകിച്ചത് വകുപ്പുകളുടെ ഉത്തരവാദിത്വമില്ലായ്മയെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പട്ടികവർഗ്ഗത്തിൽപ്പെട്ട യുവതി കഴിഞ്ഞ ജൂൺ 23ന് ബാവലി ചെക്ക് പോസ്റ്റ് വഴി പാസില്ലാതെയാണ് എത്തിയത്. ഊടുവഴികളിലൂടെ സഞ്ചരിച്ച അഞ്ച് അംഗ സംഘം ബാവലി വഴി അവരുടെ വീടുകളിലെത്തിയ വിവരം ചെക്ക് പോസ്റ്റിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് അറിയാം എന്നിട്ടും വകുപ്പുകളുടെ ഏകോപനമില്ലായ്മയും വീഴ്ചയുമാണ് ഉണ്ടായിട്ടുള്ളത്. സ്രവ പരിശോധനക്കായി കൊവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയിൽ രജിസ്റ്റർ ചെയ്യാതെ മുത്തങ്ങയിൽ രജിസ്റ്റർ ചെയ്തതിൻ്റെ കാരണം വ്യക്തമാക്കണം ഇക്കാര്യത്തിൽ സ്ഥലം എം.എൽ.എ കൂടിയായ ഒ.ആർ.കേളു നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസ്സ് നേതാക്കൾ ആവശ്യപ്പെട്ടു. ബാവലി ചെക്ക് പോസ്റ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ എം.എൽ.എ തയ്യാറാവണം വീഴ്ച വരുത്തിയ വകുപ്പ് തല ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടിക്ക് രൂപം നൽകുമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.വാർത്താ സമ്മേളനത്തിൽ എ.എം.നിഷാന്ത്, റഷീദ് തൃശ്ശ് ലേരി, കെ.ജി.രാമകൃഷ്ണൻ, കെ.സതീഷ് തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply